ad
Deshabhimani

‘കരിക്ക് ടീം‘ ഇനി ബി​ഗ് സ്ക്രീനിൽ; സിനിമയുടെ പൂജ നടന്നു

karikku team movie
വെബ് ഡെസ്ക്

Published on Apr 16, 2026, 12:43 PM | 1 min read

കൊച്ചി: വെബ് സീരീസിലൂടെ കേരളത്തിൽ തരംഗമായ ‘കരിക്ക്‘ ടീം സിനിമയിലേക്ക് ചുവടു മാറുന്നു. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമ. ചിത്രത്തിന്റെ പൂജ വ്യാഴാഴ്ച നടന്നു.


നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണ്. സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


2018ലാണ് നിഖിൽ പ്രസാദ് ‘കരിക്ക്’ എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. 2018 ഏപ്രിലിൽ ആദ്യ വീഡിയോ പുറത്തുവന്നു. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. നാല് യുവാക്കളുടെ ജീവിതത്തെ പ്രമേയമാക്കിയ " തേര പാര" എന്ന സീരീസാണ് കരിക്കിനെ ജനപ്രിയമാക്കിയത്. കരിക്കിനു പുറമെ കരിക്ക് ഫ്ലിക് എന്ന ചാനൽ വഴിയും സീരീസുകൾ സംപ്രേക്ഷണം ചെയ്യാറുണ്ട്. പ്ലസ് ടൂ, കലക്കാച്ചി, ഭാരതി അപ്പാർട്ട്മെന്റ്സ്, ജബ്‍ല, സാമർത്യ ശാസ്ത്രം, പ്രിയപെട്ടവൻ പിയൂഷ്, ഉൽക്ക എന്നിവ കരിക്കിന്റെ ജനപ്രിയ പരമ്പരകളാണ്.




‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ്, സ്നേഹ ബാബു, എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home