ad
Deshabhimani

കരിക്ക് ടീം ബിഗ് സ്ക്രീനിലേക്ക്; ആദ്യ സിനിമ പ്രഖ്യാപിച്ചു

karikku web series
വെബ് ഡെസ്ക്

Published on Oct 31, 2025, 03:39 PM | 1 min read

കൊച്ചി: വെബ് സീരീസിലൂടെ കേരളത്തിൽ തരംഗമായ ‘കരിക്ക്’ ടീം സിനിമയിലേക്ക് ചുവടു മാറുന്നു. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് കടക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമ.


നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. ചിത്രം 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച്, അടുത്ത വർഷം തിയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്. സിനിമ നിർമിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് കരിക്ക് പുറത്തുവിട്ടത്.




2018-ൽ ആണ് നിഖിൽ പ്രസാദ് ‘കരിക്ക്’ എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. ‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home