വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്നു

46 years
വെബ് ഡെസ്ക്

Published on Sep 08, 2025, 09:49 AM | 1 min read

കൊച്ചി: ആരാധകർ ഏറെ കാത്തിരുന്ന ഒരു പ്രഖ്യാപനത്തിനാണ് സൈമ പുരസ്കാര ചടങ്ങ് വേദിയായത്. 46 വർഷങ്ങൾക്ക് ശേഷമാണ് രജനീകാന്തും കമൽഹാസനും ഒന്നിക്കുന്നത്. ഉലകനായകന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.


രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു 'വൻ സംഭവം' എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത്. അതുകൊണ്ട് പടം ചെയ്തുകാട്ടും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ തങ്ങളും സന്തോഷവാന്മാരാകുമെന്ന് കമൽഹാസൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home