"തഗ് ലൈഫി'ന് പ്രദർശനാനുമതി തേടി കമൽ കോടതിയിൽ

ബംഗളൂരു: പുതിയ ചിത്രം "തഗ് ലൈഫ്' കർണാടകത്തിൽ പ്രദർശിപ്പിക്കാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കമൽ ഹാസൻ കർണാടക ഹൈക്കോടതിൽ ഹർജി നൽകി. ചിത്രത്തിന്റെ പ്രദർശനം തടസ്സപ്പെടുത്തരുതെന്ന് കർണാടക സംസ്ഥാന സർക്കാരിനോടും, പോലീസിനോടും ചലച്ചിത്ര വ്യാപാരി സംഘടനകളോടും കോടതി നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ കോടതിയെ സമീപിച്ചത്.
Related News
കന്നഡയുടെ ഉത്ഭവം തമിഴിൽനിന്നാണെന്ന കമൽ ഹാസന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് റിലീസ് നിരോധിച്ചത്. വിഷയം രാഷ്‌ട്രീയപ്രശ്നമായി വളർത്തരുതെന്ന് അഭ്യർഥിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി.









0 comments