ad
Deshabhimani

‘കളങ്കാവൽ’ ഒടിടിയിലെത്തി; എവിടെ കാണാം?

kalamkaval
വെബ് ഡെസ്ക്

Published on Jan 15, 2026, 04:40 PM | 1 min read

കൊച്ചി: മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തിയ ‘കളങ്കാവൽ’ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്.


ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. പുതുമ നിറഞ്ഞ രീതിയിൽ പരിചിതമായ കഥയെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home