'നവാസിനെ അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ'; ഉള്ളുലഞ്ഞ് ടിനി ടോം

Tiny Tom
വെബ് ഡെസ്ക്

Published on Aug 03, 2025, 06:55 PM | 1 min read

തിരുവനന്തപുരം: കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഉള്ളിലഞ്ഞ കുറിപ്പുമായി നടൻ ടിനി ടോം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോൺക്ലേവിൽ നിന്ന് ആലുവയിലേക്ക് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞുവെന്നും കലാഭവൻ ഷാജോണിന്റെ വീഡിയോ കോളിലൂടെയാണ് നവാസിനെ അവസാനമായി ഒരു നോക്ക് കണ്ടതെന്നും ടിനി ടോം കുറിച്ചു.


ഞായറാഴ്ച നവാസിന്റെ വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയഭേദകമായ കാഴ്ചയും ടിനി ടോം പങ്കുവച്ചു. നവാസിന്റെ മകൻ നവാസ് ഉപയോഗിച്ച ചെരുപ്പുകൾ തുടച്ച് വച്ചിരിക്കുന്നതു കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടു പോയെന്നും ടിനി ടോം പറഞ്ഞു.


ഫെയ്സ്ബുക്ക് കുറിപ്പ്


ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത്, എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു,എന്റെ കൂടെ കൈതപ്രം തിരുമേനിയും,സ്നേഹയും ഉണ്ടായിരിന്നു... ഞാൻ വിട ചൊല്ലി...


ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ, നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ്, അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി, ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ... അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്... സഹോദര വിട... മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം...



deshabhimani section

Related News

View More
0 comments
Sort by

Home