ad
Deshabhimani

ചരിത്രക്കുതിപ്പിലേക്ക് 'ദൃശ്യം 3', ഏഴു ദിനംകൊണ്ട് 200 കോടി ക്ലബിൽ

drishyam 3

ദൃശ്യം 3

വെബ് ഡെസ്ക്

Published on May 28, 2026, 04:16 PM | 1 min read

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവേകി ബോക്‌സോഫീസിൽ വിജയഭേരി മുഴക്കി മുന്നേറുകയാണ് മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3'. ആഗോളതലത്തിൽ വൻ വരവേൽപ്പ് ലഭിച്ച ചിത്രം റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾക്കുള്ളിലാണ് 200 കോടി ക്ലബിൽ ഇടംപിടിച്ചത്. 'എമ്പുരാൻ', 'തുടരും' എന്നീ മെഗാഹിറ്റുകൾക്ക് ശേഷം 200 കോടി രൂപ കളക്ഷൻ നേടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമെന്ന അഭിമാനകരമായ റെക്കോർഡും ഇതോടെ ദൃശ്യം 3 സ്വന്തം പേരിൽ കുറിച്ചു.


മോഹൻലാലിന്റെ ജന്മദിനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ജനലക്ഷങ്ങളുടെ ആവേശോജ്ജ്വലമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. "മൂന്ന് സിനിമകൾ. മൂന്ന് അധ്യായങ്ങൾ. അഭേദ്യമായ ഒരു ബന്ധം. ജോർജ്ജ്കുട്ടിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നതിന് നന്ദി,"– ചിത്രത്തിന്റെ വമ്പിച്ച വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.


ജോർജുകുട്ടിയെന്ന സാധാരണക്കാരന്റെ അതിജീവനത്തിന്റെ കഥ, മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളിലൂടെയും ദൃഢമായ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെയും ജീത്തു ജോസഫ് മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. കേരളത്തിൽ 465 സ്ക്രീനുകളിലും അന്താരാഷ്ട്ര തലത്തിൽ മൂവായിരത്തോളം സ്ക്രീനുകളിലുമായി വിപുലമായ റിലീസാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home