ad
Deshabhimani

'ജനനായകൻ' ചോർന്ന സംഭവം; അഞ്ചുപേർ കസ്റ്റഡിയിൽ

'ജനനായകൻ' ചോർന്ന വിഷയത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ

ജനനായകൻ പോസ്റ്റർ (ഇടത്) വിജയ് (വലത്)

വെബ് ഡെസ്ക്

Published on Apr 12, 2026, 04:54 PM | 1 min read

ചെന്നൈ : വിജയ് ചിത്രം ജനനായകൻ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വ്യാജ ലിങ്കുകൾ വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിച്ച അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സൈബർ സെൽ അറിയിച്ചു.


ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. സിനിമ ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ രജനീകാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പകർപ്പവകാശ ലംഘനത്തിനെതിരെ കർശന നടപടി വേണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു.


സെൻസർ പ്രക്രിയയിലെ കാലതാമസമാണ് സിനിമ ചോരാൻ കാരണമെന്നും, ഇതൊരു സിനിമയ്ക്കെതിരെയുള്ള ആക്രമണമല്ല മറിച്ച് സർഗ്ഗാത്മക സമൂഹത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ആരാധകർ സിനിമ ഓൺലൈനിൽ കാണരുതെന്നും തിയേറ്ററിൽ പോയി കണ്ട് പിന്തുണയ്ക്കണമെന്നും നടൻ സൂര്യയും കാർത്തിയും അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ സിനിമാ വ്യവസായത്തെ തകർക്കുമെന്ന് നടൻ ചിരഞ്ജീവി പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home