വഖഫ് ബോർഡിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി; ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നടപടി റദ്ദാക്കി

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമായി മാത്രം തുടരും.
തീരുമാനങ്ങൾ വിലക്കിയ നടപടിയിൽ കോടതി നേരിട്ട് ഇടപെട്ടില്ലെങ്കിലും അതിൽ അതൃപ്തി രേഖപ്പെടുത്തി.
ബോർഡിന്റെ ഭാഗം കൂടി കേട്ട് വിഷയം വേഗത്തിൽ പരിഗണിക്കാനും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഈ സുപ്രധാന നടപടി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്..
വസ്തുതകളും വഖഫ് ബോര്‍ഡ് സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22ആം വകുപ്പിന് വിരുദ്ധമാണെന്നും മുസ്ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ലെന്നും, ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിക്കുന്നുണ്ട്.
ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയാന്‍ 99 ആം വകുപ്പ് അനുസരിച്ച് ഹൈക്കോടതിക്ക് അധികാരമില്ലെന്നും, ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയുന്നത് സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ കണ്ടെത്തിയാല്‍ മാത്രമാണെന്നും അപ്പീലിൽ പരാമർശമുണ്ട്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡിനെ കേള്‍ക്കാതെയാണെന്നും അസാധാരണ സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും, ഉത്തരവ് ബോര്‍ഡിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സുഭാഷ് ചന്ദ്രന്‍ മുഖേന നല്‍കിയ അപ്പീലില്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു.










0 comments