'ഫഫ മാത്രമല്ല സീനിയര്‍ ആക്ടർമാരുമുണ്ട്'; ഹൃദയപൂർവ്വം ടീസർ പുറത്ത് വിട്ട് മോഹൻലാൽ

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് മോഹൻലാൽ. ചിരിപടർത്തുന്ന ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹൃദയപൂര്‍വ്വത്തിന്റെ മുന്‍ പോസ്റ്ററുകളില്‍ നിന്നും സിനിമ ഫീല്‍ ഗുഡ് മൂഡിലാണ് ഒരുങ്ങുന്നതെന്ന് വ്യക്തമായിരുന്നു.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത തുടങ്ങിയവർ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. ഫോട്ടോ അമൽ സി സദർ.








0 comments