'മേ ദ ഫോർത്ത് ബീ വിത് യൂ' : സ്റ്റാർ വാർസ് ഡേ ആഘോഷിച്ച് ​ഗൂഗിൾ

star wars

photo credit: X

വെബ് ഡെസ്ക്

Published on May 04, 2025, 05:19 PM | 3 min read

ലോകമെമ്പാടുമായി നിരവധി ആരാധകരുള്ള പരമ്പരയാണ് സ്റ്റാർ വാർസ്. മെയ് 4 ആണ് സ്റ്റാർ വാർസ് ഡേ ആയി ആരാധകർ ആഘോഷിക്കാറുള്ളത്. ഈ ദിനത്തിൽ സ്റ്റാർ വാർസ് പ്രേമികൾക്ക് സർ‌പ്രൈസ് ഒരുക്കി ആഘോഷത്തിൽ പങ്കുചേർന്നിരിക്കുകയാണ് ​ഗൂ​ഗിൾ. സ്റ്റാർ വാർസ് ( Star Wars' ) എന്നോ മേയ് ദ ഫോർത്ത് ബീ വിത്ത് യൂ ('May the Fourth be with you' ) എന്നോ ​ഗൂ​ഗിളിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുമ്പോഴാണ് സർ‌പ്രൈസ്. വ്യത്യസ്ത നിറങ്ങളിലുള്ള കൺഫെറ്റികളും സ്റ്റാർ വാർസിലെ പ്രധാന കഥാപാത്രങ്ങളും പ്രശസ്ത ഡയലോ​ഗുകളും പേജിന്റെ മുകളിൽ നിന്ന് താഴേക്ക് വരുന്നതായി കാണാം. ഓരോ തവണ സ്റ്റാർ വാർസ് എന്ന് ടൈപ്പ് ചെയ്യുമ്പോഴും ഇത് കാണാൻ സാധിക്കും.


star wars


സിനിമയിലെ ഏറ്റവും ജനപ്രിയമായ ക്യാച്ച്‌ഫ്രെയ്‌സുകളിലൊന്നാണ് മേ ദ ഫോഴ്സ് ബീ വിത്ത് യൂ ("May the force be with you."). ഇതിനു മാറ്റം വരുത്തി ആരാധകരാണ് മേയ് ദ ഫോർത്ത് ബീ വിത്ത് യൂ ('May the Fourth be with you' ) എന്ന് പറഞ്ഞുകൊണ്ട് മെയ് നാല് സ്റ്റാർ വാർസ് ദിനമായി ആഘോഷിക്കുന്നത്. ഇത് അനൗദ്യോ​ഗികമായുള്ള ആഘോഷ ദിനമാണ്. സെർച്ച് ചെയ്യുമ്പോൾ കൺഫെറ്റിക്കൊപ്പം സ്റ്റാർ വാർസിലെ പ്രശസ്ത കഥാപാത്രങ്ങളായ ഗ്രോഗു (ബേബി യോഡ), വിക്കറ്റ് ദ ഇവോക്, ഹ്യൂമനോയിഡ് റോബോട്ടായ C-3PO, സാങ്കൽപ്പിക റോബോട്ട് കഥാപാത്രമായ R2-D2 എന്നിവയും സ്ട്രോംട്രൂപ്പർ ഹെൽമറ്റുകളും പ്രത്യക്ഷപ്പെടുന്നു.


ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു സ്പേസ് ഡ്രാമ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് സ്റ്റാർ വാർസ്: എ ന്യൂ ഹോപ് എന്ന് പുനർനാമകരണം ചെയ്തു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ സ്റ്റാർ വാർസ് ഏറെ ജനപ്രിയമായി.

star wars


ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. ഇവ കൂടാതെ നിരവധി സ്പിൻ ഓഫ് ചിത്രങ്ങളും സീരീസുകളും കോമിക്കുകളും വീഡിയോ ​ഗെയിമുകളും സ്റ്റാർ വാർസിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ് സ്റ്റാർ വാർസ്.


1977ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് എപ്പിസോഡ് IV: എ ന്യൂ ഹോപ്പ് (Episode IV: A New Hope) ആണ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. തുടർന്ന് സ്റ്റാർ വാർസ് എപ്പിസോഡ് V: ദ എംപയർ സ്ട്രൈക്സ് ബാക്ക് ( Episode V: The Empire Strikes Back -1980), സ്റ്റാർ വാർസ് എപ്പിസോഡ് VI : റിട്ടേൺ ഓഫ് ദ ജേഡി (Episode VI: Return of the Jedi -1983) എന്നി ചിത്രങ്ങളും പുറത്തിറങ്ങി. ഇവയെയാണ് ഒറിജിനൽ സ്റ്റാർ‌ വാർസ് ട്രിലജി ( original Star Wars trilogy) എന്ന് പറയുന്നത്. തുടർന്ന് ജോർജ് ലൂക്കാസ് മൂന്ന് പ്രീക്വൽ സ്റ്റാർ വാർസ് ട്രിലജികളും ഒരുക്കി. എപ്പിസോഡ് I : ദ ഫാന്റം മെനേസ് ( Episode I: The Phantom Menace -1999), എപ്പിസോഡ് II : അറ്റാക്ക് ഓഫ് ദ ക്ലോൺസ് ( Episode II: Attack of the Clones - 2002), എപ്പിസോഡ് III: റിവഞ്ച് ഓഫ് ദ സിത്ത് (Episode III – Revenge of the Sith) എന്നിവയായിരുന്നു സ്റ്റാർ വാർസ് പ്രീക്വലുകൾ.

star wars


2012ൽ ലൂക്കാസ് തന്റെ പ്രൊഡക്ഷൻ കമ്പനി ഡിസ്നിക്ക് കൈമാറി. തുടർന്ന് എപ്പിസോഡ് VII: ദ ഫോഴ്സ് അവേക്കൻസ് ( Episode VII: The Force Awakens -2015), എപ്പിസോഡ് VIII: ദ ലാസ്റ്റ് ജേഡി ( Episode VIII: The Last Jedi -2017), എപ്പിസോഡ് IX: ദ റെസ് ഓഫ് സ്ക്കൈ വാക്കർ (Episode IX: The Rise of Skywalker-(2019) എന്നീ സീക്വലുകളും പുറത്തിറങ്ങി. ഈ 9 ചിത്രങ്ങളെയും ഒന്നായി സ്കൈവാക്കർ സാ​ഗ ( "Skywalker Saga") എന്നാണ് പറയുന്നത്. 2016ൽ റോ​ഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി (Rogue One: A Star Wars Story) , 2018ൽ സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (Solo: A Star Wars Story) എന്നീ സ്റ്റാൻഡ് എലോൺ ചിത്രങ്ങളും പുറത്തിറങ്ങി.


മെയ് നാലിന് ലോകമെമ്പാടുമായി ആരാധകർ സ്റ്റാർ വാർസ് ചിത്രങ്ങളുടെ സ്ക്രീനിങ്ങുകളും നടത്താറുണ്ട്. തങ്ങളുടെ പ്രിയകഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ചെത്തി സ്റ്റാർ വാർസ് തീമിൽ പാർടി സംഘടിപ്പിക്കുന്നതും വ്യാപകമാണ്.


star wars



deshabhimani section

Related News

View More
0 comments
Sort by

Home