ad
Deshabhimani

'ഫ്രണ്ട്സ്' സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു

Director James Burrows
വെബ് ഡെസ്ക്

Published on Jun 20, 2026, 03:28 PM | 1 min read

വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സിറ്റ്കോം സംവിധായകനായ ജെയിംസ് ബറോസ് അന്തരിച്ചു. 85-ാം വയയായിരുന്നു. കുടുംബാംഗങ്ങൾ പ്രസ്താവനയിലൂടെ മരണവാർത്ത സ്ഥിരീകരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലോകമെമ്പാടുമുള്ള തലമുറകളെ ചിരിപ്പിച്ച, ടെലിവിഷൻ ചരിത്രത്തിലെ ഇതിഹാസ സംവിധായകനായിരുന്നു അദ്ദേഹം. 'ഫ്രണ്ട്സ്' (Friends) 'ചിയേഴ്സ്' (Cheers), 'ടാക്സി' (Taxi), 'വിൽ & ഗ്രേസ്' (Will & Grace), 'ഫ്രേസിയർ' (Frasier) തുടങ്ങിയ ലോകപ്രശസ്തമായ നിരവധി ജനപ്രിയ കോമഡി പരമ്പരകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ 'ചിയേഴ്സ്' എന്ന പരമ്പരയുടെ സഹ-സൃഷ്ടാവുകൂടിയാണ് അദ്ദേഹം.


1974ൽ 'ദി മേരി ടൈലർ മൂർ ഷോ'യിലൂടെയാണ് ജെയിംസ് ബറോസ് കരിയർ ആരംഭിച്ചത്. 50ലധികം ടെലിവിഷൻ പൈലറ്റുകളും ആയിരത്തിലധികം എപ്പിസോഡുകളും സംവിധാനം ചെയ്ത് അമേരിക്കൻ സിറ്റ്കോമുകളുടെ ചരിത്രം തിരുത്തിക്കുറിച്ചവരിൽ പ്രധാനിയാണ്. ടെലിവിഷൻ രംഗത്തെ മികച്ച പ്രവർത്തനത്തിന് 11 എമ്മി അവാർഡുകളും 5 ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക (DGA) അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 1980, 1981 വർഷങ്ങളിൽ 'ടാക്സി' എന്ന ഷോയിലൂടെയാണ് തുടർച്ചയായി മികച്ച സംവിധായകനുള്ള എമ്മി പുരസ്കാരങ്ങൾ നേടിയത്.


ടെലിവിഷൻ സംവിധാനരംഗത്തെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 2015ൽ ഡയറക്ടേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അദ്ദേഹത്തിന് 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്' നൽകി ആദരിച്ചിരുന്നു. കൃത്യമായ ഇടങ്ങളിൽ ഹാസ്യ രം​ഗങ്ങൾ ഉപയോ​ഗിച്ചത് അദ്ദേഹത്തിന്റെ സൃഷ്ടികളെ ജനപ്രിയമാക്കി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home