സംസ്കൃത സർവകലാശാലയില്‍ ബിഎ ബിഎഡ്; അവസാന തീയതി ജൂലൈ മൂന്ന്

കൊച്ചി : ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ആരംഭിക്കുന്ന നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമായ ബിഎ ബിഎഡ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകള്‍. അമ്പത് ശതമാനം അഗ്രിഗേറ്റ് മാര്‍ക്കോടെ അല്ലെങ്കില്‍ ഗ്രേഡോടെ പ്ലസ്‍ടു അഥവ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ മാര്‍ക്ക് ഇളവുകള്‍ ലഭിക്കും.
ദേശീയ പൊതു പ്രവേശന പരീക്ഷ (എന്‍ സി ഇ ടി) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ മേജര്‍ വിഷയങ്ങള്‍ക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് പഠന വിഭാഗം മേധാവികള്‍ക്ക് പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതിയാകും. ഓരോ മേജര്‍ വിഷയങ്ങള്‍ക്കും പ്രത്യേകം അപേക്ഷാ ഫീസ് അടയ്ക്കണം. 50/- രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്. ജൂലൈ ഏഴിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 16ന് ക്ലാസുകള്‍ ആരംഭിക്കും.










0 comments