ad
Deshabhimani

എമ്മി പുരസ്കാര ജേതാവ് ടോം ചെറോൺസ് അന്തരിച്ചു

tom cherones
വെബ് ഡെസ്ക്

Published on Jan 10, 2026, 06:04 PM | 1 min read

ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ സംവിധായകനും നിർമാതാവുമായ ടോം ചെറോൺസ് (86) അന്തരിച്ചു. ഫ്ലോറൻസിലെ സ്വവസതിയിലാണ് അന്ത്യം. ദീർഘനാളായി അൽഷിമേഴ്സ് ബാധിതനായിരുന്നു. 'സീൻഫെൽഡ്' എന്ന അമേരിക്കൻ കോമഡി സീരീസിലൂടെ പ്രശസ്തനാണ് അദ്ദേഹം. എമ്മി പുരസ്കാര ജേതാവാണ്.


ദി സ്റ്റേക്ക്ഔട്ട് എന്ന പേരിൽ 1990 മെയ് മാസത്തിൽ പുറത്തിറങ്ങിയ സീൻഫെൽഡ് റണ്ടാം ഭാഗം സംവിധാനം ചെയ്തത് ടോം ചെറോൺസ് ആണ്. ആറ് എമ്മി നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. 1993 ൽ മികച്ച കോമഡി പരമ്പരയ്ക്കുള്ള പുരസ്കാരവും ചെറോൺസിന്റെ സീരിസിന് ലഭിച്ചിരുന്നു.


1939 സെപ്റ്റംബർ 11 ന് അലബാമയിലെ ടസ്കലൂസയിലാണ് ചെറോൺസിന്റെ ജനനം. ന്യൂ മെക്സിക്കോ സർവകലാശാലയിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടി. പിന്നീട് അലബാമ സർവകലാശാലയിൽ നിന്ന് ടെലികമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.


അമേരിക്കൻ നേവിയിൽ 4 വർഷം ലെഫ്റ്റണന്റായി പ്രവർത്തിച്ചിരുന്നു. 1986ൽ ബേബ്സ് ഇൻദ വുഡ് എന്ന ഷോയിലൂടെയാണ് ടെലിവിഷൻ സംവിധായകനായുള്ള അരങ്ങേറ്റം. ന്യൂസ് റേഡിയോ, വെൽക്കം ബാക്ക് കോട്ടർ, കരോലിൻ ഇൻ ദി സിറ്റി, ആനി മക്ഗുയർ, എല്ലെൻ എന്നിവയാണ് ടോം ചെറോൺ സംവിധാനം ചെയ്ത മറ്റ് പരിപാടികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home