ad
Deshabhimani

കാണികളെ ആവേശത്തിലാക്കാൻ 29-ന് യൂണിവേഴ്സൽ ബോസ് ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

CHRIS GAYLE.
വെബ് ഡെസ്ക്

Published on Aug 26, 2026, 08:27 AM | 1 min read

തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ 'യൂണിവേഴ്സൽ ബോസ്' ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ആഗസ്ത് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് വീശുക.


കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരത്തിന് മുന്നോടിയായാണ് പ്രത്യേക ബാറ്റിങ് പ്രകടനം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി ഗെയ്ൽ ക്രീസിലെത്തും. ഗെയ്‌ലിന്റെ സിക്സർ പ്രകടനം നേരിൽ കാണാൻ ആരാധകർക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്.


ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയ ഗെയ്‌ലിന്റെ സ്ഫോടനാത്മക ബാറ്റിങ് ശൈലി ഗ്രീൻഫീൽഡിലും ആവേശം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരവും ആരാധകർക്ക് നേരിൽ കാണാം.


ഗെയ്‌ലിന്റെ ബാറ്റിങ് പ്രകടനവും കെസിഎൽ മത്സരവും ആസ്വദിക്കാൻ മുഴുവൻ കായികപ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home