സംഘടന വിപുലീകരിക്കാൻ സിജെപി; വിവിധ സോണുകളാക്കാൻ ഒരുക്കം

ന്യൂഡൽഹി: സമൂഹമാധ്യമത്തിലൂടെ റുപ്പീകരിച്ച കോക്ക്രോച്ച് ജനത പാർട്ടി (സിജെപി) വിപുലീകരിക്കാൻ നീക്കമെന്ന് സ്ഥാപകർ. ഈസ്റ്റ്, വെസ്റ്റ്, നോർത്തത് സോമുകളായാണ് വിപുലീകർക്കുകസംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കൾ എന്നിവരെ ചുമതലപ്പെടുത്തിയിലൊട്ടുണ്ട്.
പ്രാദേശിക തലത്തിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പ്രതിഷേധിക്കുകയും, യുവാക്കളെ ഏകോപിപ്പിക്കുകയും ചെയ്യാനാണ് നീക്കം. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രദന്റെ രാജിയെത്തുടർന്ന് കേന്ദ്രം അംഗീകരിച്ച നിബന്ധനകളൊന്നും ഇത്രനാളായിട്ടും പാലിച്ചില്ല,
ഇത് ചൂണ്ടിക്കാട്ടി വീണ്ടും സമരത്തിന് ഇറങ്ങുമെന്നും ഡിജിപി അറിയിച്ചു. അതേസമയം, പിണറായി വിജയനും എം കെ സ്റ്റാലിനും അരവിന്ദ് കെജ്രിവാളും രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. സംസ്ഥാന തലത്തിൽ മികച്ച ഭരണനിർവഹണം നടത്തിയ നേതാക്കളെക്കുറിച്ചായിരുന്നു ചോദ്യം.
പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ പരിപാലന മേഖലയിലും മികച്ച മാതൃക തീർത്തെന്നും തമിഴ്നാടിന്റെ സമ്പദ്‍വ്യവസ്ഥ സ്റ്റാലിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ സ്കൂളുകളുടെ വികസനത്തിലും ആരോഗ്യരംഗത്തും കെജ്രിവാൾ നല്ല പ്രവർത്തനം നടത്തിയെന്നും ദീപ്കെ പറഞ്ഞു.









0 comments