മഴയിൽ മുങ്ങി ഡൽഹി; കനത്ത മഴമുന്നറിയിപ്പ്, റോഡുകളെല്ലാം വെള്ളത്തിൽ

ന്യൂഡൽഹി: കനത്ത മഴയിൽ മുങ്ങി ഡൽഹി നഗരം. ഡൽഹിയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് രൂക്ഷമായ ഗതാഗതതടസമാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വരും ദിവസങ്ങളിലും ഇടമിന്നലും ശക്തിയായ കാറ്റും കനത്ത മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പലയിടത്തും 3 മില്ലിമീറ്ററോളം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടുമൂലം ഗതാഗതതടസം നേരിട്ടിരുന്നു. നിർത്താതെ മഴ പെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാം സാധ്യതയുണ്ട്.
ജനവാസമേഖലകളിൽ പലയിടത്തും വെള്ളം കയറിത്തുടങ്ങി. പല റോഡുകളും വെള്ളക്കെട്ടുമൂലം അടച്ചാൽ നഗരത്തിലെ തിരക്ക് ക്രമാതീതമായ സാഹചര്യമാണ്. മോശം കാലാവസ്ഥയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 ഓളം സർവീസുകൾ റദ്ദാക്കി. 400 ലധികം വിമാനങ്ങളാണ് വൈകിയത്.
കൃത്യമായി ഐലൈൻസുമായി ആശയവിനിമയം നടത്തിയശേഷം മാത്രം വിമാനത്താവളത്തിലെത്തണമെന്ന് യാത്രക്കാരോട് കമ്പനികൾ നിർദേശിച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.









0 comments