ad
Deshabhimani

ഇന്ന് തിരുവോണം... ദേശാഭിമാനിയുടെ ഓണാശംസകൾ

Thrikkakkara Onam
വെബ് ഡെസ്ക്

Published on Aug 26, 2026, 06:37 AM | 1 min read

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികൾ ബുധനാഴ്‌ച തിരുവോണം ആഘോഷിക്കും. അത്തം കഴിഞ്ഞ്‌ പത്താംനാളിലെ ഉത്രാടപ്പാച്ചിലിനുശേഷം പതിനൊന്നാം നാളാണ്‌ ഇക്കുറി തിരുവോണം. വിട്ടുപോയതൊക്കെ വാങ്ങുന്ന തിരക്കിലായിരുന്നു ചൊവ്വാഴ്‌ച ജനങ്ങൾ. സംസ്ഥാനത്ത്‌ വ്യാപക മഴയുണ്ടായത്‌ ജനങ്ങളെ വലച്ചു. വടക്കൻ കേരളത്തിൽ പലയിടത്തും കനത്ത മഴയായിരുന്നു.


വിലക്കയറ്റം രൂക്ഷമായത്‌ ഓണാഘോഷത്തിന്‌ തിരിച്ചടിയായി. ഉത്രാടനാളിലും പച്ചക്കറിയുൾപ്പെടെ സാധനങ്ങൾക്ക്‌ വില ഉയർന്നു. സർക്കാരിന്റെ വിപണി ഇടപെടൽ ഫലപ്രദമാകാത്തതാണ്‌ വിനയായത്‌. തിരുവോണദിനം സംഘടനകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ്‌ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home