ad
Deshabhimani

ഗുരുഗ്രാമിൽ 8 കിലോമീറ്റർ യാത്രയ്ക്ക് നാല് മണിക്കൂർ; മഴയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

GURUGRAM
വെബ് ഡെസ്ക്

Published on Aug 26, 2026, 08:55 AM | 1 min read

ഗുരുഗ്രാം: കനത്ത മഴയെ തുടർന്ന് ഗുരുഗ്രാമിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ ഗുരുഗ്രാം സ്വദേശിക്ക് വെറും 8 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ നാല് മണിക്കൂർ വേണ്ടിവന്നതായി സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.


ആഗസ്ത് 24 ന് 70–75 മില്ലിമീറ്റർ മഴ ലഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാജീവ് ചൗക്ക്, നരസിംഗ്പുർ, സിർഹൗൾ അതിർത്തി, സുഭാഷ് ചൗക്ക് എന്നിവിടങ്ങളിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.


“ഞാൻ കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയതാണ് നാല് മണിക്കൂറായി യാത്ര തുടങ്ങിയിട്ട്. ആകെ എട്ട് കിലോമീറ്റർ മാത്രമാണ് എനിക്ക് സ്കൂൾ വരെ പോയി വരൻ സഞ്ചരിക്കേണ്ടത്. ഇനിയും രണ്ട് കിലോമീറ്റർ കൂടി ബാക്കിയുണ്ട്,” ഗുരുഗ്രാം സ്വദേശി സോഷ്യൽ മീഡിയ പോസ്റ്റി കുറിച്ചു. ഭരണകൂടത്തിന്റെ അനാസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകളെയും അദ്ദേഹം വിമർശിച്ചു.


പോസ്റ്റ് വൈറലായതോടെ നിരവധി പേർ ഗുരുഗ്രാമിലെ മഴക്കാല ഗതാഗതപ്രശ്നങ്ങൾക്കെതിരെ പ്രതികരിച്ചു. വർഷങ്ങളായി സമാന സാഹചര്യം തുടരുകയാണെന്നും കാര്യമായ മാറ്റമുണ്ടാകുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി.


റോഡ് ആസൂത്രണം, വെള്ളക്കെട്ട് നിയന്ത്രണം, ഭരണകൂടത്തിന്റെ ഉത്തരവാദിത്തം എന്നിവയിലും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home