ഹോർമുസിൽ താത്കാലിക ഇടനാഴി; പ്രതീക്ഷയേകി ഇറാൻ - ഒമാൻ ചർച്ചകൾ

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾക്ക് അറുതിവരുത്തുമെന്ന പ്രതീക്ഷയേകി ഇറാൻ - ഒമാൻ ചർച്ചകൾ. ഹോർമുസിലെ അമേരിക്കൻ ഉപരോധത്തിനും സംഘർഷങ്ങൾക്കും തടയിടാനായി താത്കാലിക ഇടനാഴി ഉടൻ തന്നെ സാധ്യമാകുമെന്ന ശുഭസൂചനകളാണ് ഇരുരാജ്യങ്ങളും ചർച്ചകൾക്ക് ശേഷം പുറത്തുവിടുന്നത്.
ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാരാണ് ചർച്ച നടത്തിയത്. ഹോർമുസ് കടലിടുക്കിൽ താത്കാലിക ഇടനാഴി നിർമാണം, മേഖലയിലെ മൈനുകൾ നീക്കം ചെയ്യൽ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്.
കപ്പൽ ഗതാഗത ഇടനാഴി, കടലിടുക്കിന്റെ ഭാവി ഭരണ സംവിധാനം, വിവരങ്ങൾ പങ്കിടൽ, ഗതാഗത നിയന്ത്രണം, സുരക്ഷാ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ ഇനിയും തുടരുമെന്ന് ഒമാൻ പ്രതിനിധി അറിയിച്ചു. യുദ്ധം സമാധാനത്തിന്റെ വക്കിലെത്തുമ്പോൾ അക്രമം അഴിച്ചുവിടുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചുനാളുകളായി അമേരിക്കയുടെ ഭാഗത്ത് നിന്ന് കാണുന്നത്.
കടലിടുക്കിന്റെ തീരദേശ രാജ്യങ്ങളായ ഇറാനും ഒമാനും കപ്പൽ ഗതാഗത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ട് കുറച്ചുനാളായി. നാവിക ഉപരോധം നീക്കുക, എണ്ണ ഉപരോധങ്ങൾ പിൻവലിക്കുക, വിദേശ രാജ്യങ്ങളിലെ ഇറാന്റെ ആസ്തികൾ മരവിപ്പിച്ചിരിക്കുന്നത് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.








0 comments