ad
Deshabhimani

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്ത' ട്രെയ്‌ലര്‍ പുറത്ത്

dq

'കാന്ത'യുടെ ട്രെയ്ലറിൽ നിന്നും

വെബ് ഡെസ്ക്

Published on Nov 06, 2025, 02:37 PM | 1 min read

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യുടെ ട്രെയ്ലര്‍ പുറത്ത്. ചിത്രം നവംബര്‍ 14-ന് ആഗോള റിലീസായെത്തും. സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫെറര്‍ ഫിലിംസ് തന്നെയാണ്.






1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റുനിര്‍ണായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറി'ന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home