"ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് " ഒടിടിയിലേക്ക്

മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ ചിത്രം " ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് " ഡിസംബർ 19 മുതൽ സീ5ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്. മമ്മൂട്ടി– ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോംചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ജനുവരി 23 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച ആറാമത്തെ ചിത്രമാണ്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്. ഗൗതം മേനോൻ തന്റെ കരിയറിൽ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലർ കൂടിയാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.










0 comments