ad
Deshabhimani

മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രചോദനമായെന്ന് ഭാവന

മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രചോദനമായെന്ന് ഭാവന

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 08, 2026, 05:40 PM | 1 min read

തിരുവനന്തപുരം : കേസില്‍ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായെന്ന് ഭാവന. ധൈര്യത്തോടെ നില്‍ക്കണമെന്നും എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതും കൂടുതല്‍ ഊര്‍ജം പകര്‍ന്നെന്ന് റിപ്പോർട്ടർ ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു. കഴിഞ്ഞ ക്രിസ്മസിന് സർക്കാർ നടത്തിയ വിരുന്നില്‍ മുഖ്യാതിഥിയായിരുന്നു ഭാവന.


മറ്റു വിഷയങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഭാവന മനസുതുറന്നു. വിചാരണ കോടതി വിധിയില്‍ വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു,എന്നാല്‍ അതേസമയം ഞാന്‍ ഒരു നിസ്സഹായ അവസ്ഥയിലായിരുന്നെന്നും പറഞ്ഞു.


ഫെബ്രുവരിയില്‍ അനോമി സിനിമയുടെ റിലീസ് ഉള്ളതിനാല്‍ ജനുവരി പകുതി മുതല്‍ പ്രൊമോഷന്‍ ഉണ്ടായിരുന്നു. താൻ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല, ശരിയെന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. പരാതി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലന്നും, താന്‍ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന തോന്നലുണ്ടായി എന്നും ഭാവന കൂട്ടിച്ചേർത്തു.


'അനോമി' യാണ് അവസാനമായി പുറത്തുവന്ന ഭാവന ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home