ad
Deshabhimani

'ബ്ലാസ്റ്റ്' സിനിമയിലെ രംഗങ്ങള്‍ പങ്കുവെച്ചു; ചിന്മയിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

chinmayi
വെബ് ഡെസ്ക്

Published on May 31, 2026, 07:28 PM | 1 min read

ചെന്നൈ: 'ബ്ലാസ്റ്റ്' സിനിമയുടെ ലീക്കായ വീഡിയോ പങ്കുവെച്ചതിൽ ​ഗായിക ചിന്മയി ശ്രീപദക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. സിനിമ തീയറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ അതിലെ രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിലൂടെ പൈറസിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.


നടി പ്രീതി മുകുന്ദൻ അഭിനയിച്ച 54 സെക്കന്റുള്ള ഫൈറ്റ് വീഡിയോയാണ് ചിന്മയി പങ്കുവെച്ചത്. വാട്ടെ വൗ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റിപോസ്റ്റ് ചെയ്തിരിക്കുന്നത്. ടാക്സിയിൽ വെച്ച് തന്നെ ശല്യം ചെയ്യുന്നയാളെ പ്രീതിയുടെ കഥാപാത്രം തിരിച്ചടിക്കുന്നതാണ് സീൻ. തീയേറ്ററിൽ നിന്ന് ക്യാമറ ഉപയോ​ഗിച്ച് നിയമവിരുദ്ധമായി ചിത്രീകരിച്ച പൈറേറ്റഡ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ചിന്മയിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. നിരവധി പേരാണ് ​ഗായികക്കെതിരെ വിമർശനവുമായി എത്തിയത്. ചിലർ തമിഴ്‌നാട് പോലീസിനെയും ചിത്രത്തിന്റെ നിർമാണ കമ്പനിയായ എജിഎസ് എന്റർടൈൻമെന്റിനെയും ടാഗ് ചെയ്ത് ചിന്മയിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. പോസ്റ്റ് ഉടൻ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


അർജുൻ സർജ നായകനായ 'ബ്ലാസ്റ്റ്' സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് കെ രാജ് ആണ്. അഭിരാമി, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home