സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ അശ്ലീല സംഭാഷണങ്ങള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചു; മോളിവുഡ് ടൈംസി'നെതിരെ കേസ്

തിരുവനന്തപുരം : നസ്ലെൻ നായകനായെത്തിയ പുതിയ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ സംവിധായകനും നിർമാതാവിനുമെതിരെ കേസ്. സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് നിയലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന സെൻസർ ബോർഡിന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് കേസ്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ നിയമത്തിന് വിരുദ്ധമായി രംഗങ്ങൾ ഉൾപ്പെടുത്തിയെന്നും വെട്ടിനീക്കിയ അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സിനിമ തീയറ്ററിൽ പ്രദർശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. സിനിമറ്റോഗ്രാഫ് നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് മുൻപ് സെൻസർ ബോർഡ് നടത്തിയ പരിശോധനയിൽ ചിത്രത്തിലെ അശ്ലീല സംഭാഷണങ്ങളും അസഭ്യ പ്രയോഗങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെൻസർ ബോർഡ് വെട്ടിമാറ്റിയ രംഗങ്ങൾ അതേപടി ചിത്രത്തിൽ അവതരിപ്പിച്ചുവെന്നാണ് ആരോപണം. സംവിധായകൻ അഭിനവ് സുന്ദർ നായക്, നിർമാതാവ് എന്നിവർക്ക് പുറമെ ഡിസ്ട്രിബ്യൂട്ടർ, ഡിജിറ്റൽ കോണ്ടന്റ് ക്രിയേറ്റർ എന്നിവർക്കെതിരെയും കേസെടുത്തിരിക്കുന്നു.










0 comments