ad
Deshabhimani

'ദൃശ്യം 3' തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞു; കാരണം ഇതാണ്...

DRISHYAM 3
വെബ് ഡെസ്ക്

Published on Jun 18, 2026, 06:12 PM | 1 min read

ചെന്നൈ: 'ദൃശ്യം 3'യുടെ തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പ് ഒടിടിയിൽ റിലീസ് ചെയ്യുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. എന്നാൽ തെലുങ്ക് പതിപ്പ് സ്ട്രീം ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടയുകയായിരുന്നു. ചലച്ചിത്ര നിർമ്മാണ കമ്പനിയായ രാജ്കുമാർ തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ്.


'ദൃശ്യം' ഫ്രാഞ്ചൈസിയുടെ തെലുങ്ക് ഭാഷാ പതിപ്പുകൾ നിർമിക്കാനും റീമേക്ക് ചെയ്യാനുമുള്ള എക്‌സ്‌ക്ലൂസീവ് പകർപ്പവകാശം (Copyright) തങ്ങൾക്കാണെന്ന് രാജ്കുമാർ തിയേറ്റർ വാദിച്ചു. തങ്ങളുടെ പങ്കാളിത്തമില്ലാതെ ഒടിടിയിൽ തെലുങ്ക് ഡബ്ബ് പതിപ്പ് സ്ട്രീം ചെയ്യുന്നത് പകർപ്പവകാശ ലംഘനമാണെന്നാണ് കമ്പനിയുടെ നിലപാട്.


രാജ്കുമാർ തിയേറ്റർ നടത്തുന്ന രാജ്കുമാർ സേതുപതിയായിരുന്നു 'ദൃശ്യം' ഒന്നാം ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത് വെങ്കിടേഷ് നായകനായി 2014‌ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് 2021ൽ 'ദൃശ്യം 2' തെലുങ്കിൽ റീമേക്ക് ചെയ്തപ്പോൾ സുരേഷ് പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ് എന്നിവർക്കൊപ്പം രാജ്കുമാർ തിയേറ്റേഴ്‌സും സംയുക്ത നിർമാതാക്കളായിരുന്നു. അതിനാൽ തെലുങ്ക് പതിപ്പിന്റെ സ്ഥിരമായ അവകാശം രാജ്കുമാർ തിയേറ്ററിനുണ്ടെന്നാണ് നിർമാതാക്കളുടെ വാദം.


നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവരെ പ്രതികളാക്കിയാണ് രാജ്കുമാർ തിയേറ്റർ കോടതിയെ സമീപിച്ചത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറിയ ചിത്രം മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home