വലിയ ബജറ്റ് സിനിമകൾ നഷ്ടം സൃഷ്ടിക്കുന്നു; ലാഭം പങ്കിടൽ മാതൃക അവതരിപ്പിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ

ചെന്നൈ: തമിഴ് സിനിമ മേഖലയിൽ ലാഭം പങ്കിടൽ മാതൃക അവതരിപ്പിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ ജനറൽ ബോഡി യോഗം. താരങ്ങൾ നിർമാണത്തിന് മുമ്പ് മുഴുവൻ ശമ്പളവും വാങ്ങുന്നതിന് പകരം ലാഭം പങ്കിടലിന്റെ അടിസ്ഥാനത്തിൽ സിനിമകളിൽ അഭിനയിക്കണമെന്നുള്ള വാദമാണ് സംഘടന ഉയർത്തുന്നത്. രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത്ത്, ശിവകാർത്തികേയൻ, ധനുഷ്, സൂര്യ, ഉൾപ്പടെയുള്ള താരങ്ങൾ നിർദേശത്തെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വലിയ ബജറ്റ് സിനിമകൾ നഷ്ടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
സർവീസ് ചാർജുകൾ കുറക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം ഒരുക്കുക, ഒരു വർഷത്തിൽ കുറഞ്ഞത് 250 ചെറുകിട-ഇടത്തരം സിനിമകൾക്ക് തീയറ്ററുകൾ ഉറപ്പാക്കുക, യൂട്യൂബിൽ അപക്വമായ സിനിമ വിമർശനത്തിനെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയും പ്രമേയങ്ങളായി യോഗം അവതരിപ്പിച്ചു.









0 comments