ad
Deshabhimani

'ബേബി ​ഗേൾ' ഉടനെത്തും; അപ്ഡേറ്റുമായി നിവിൻ പോളി

baby girl
വെബ് ഡെസ്ക്

Published on Jan 10, 2026, 07:26 PM | 1 min read

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' ഉടൻ തിയറ്ററുകളിലെത്തും. നിവിൻ പോളി തന്നെയാണ് സമൂഹ മാധ്യമത്തിൽ അപ്ഡേറ്റ് പങ്കുവച്ചത്. കൈക്കുഞ്ഞുമായി നിൽക്കുന്ന നിവിൻനാണ് പോസ്റ്ററിലുള്ളത്. ചിത്രം ഈ മാസം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് സൂചന.


പോസ്റ്ററിലെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 'ഗരുഡൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ​ഗേൾ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം നിർമിക്കുന്നത്. 'ട്രാഫിക്', 'ഹൗ ഓൾഡ് ആർ യു' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിന് വേണ്ടി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേരതയും ബേബി ​ഗേളിനുണ്ട്. .


ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു ഷമ്മി തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണ്. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷൈജിത്ത് കുമാരനാണ്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയും നിവിൻ പോളിയുടെ പ്രകടനവും ഒത്തുചേരുമ്പോൾ ചിത്രം വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കിടയിൽ നൽകുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home