ad
Deshabhimani

വലിയ പദ്ധതികൾ വരാനിരിക്കുന്നുവെന്ന് താരം; മോഹൻലാലിനെ ആദരിച്ച് കരസേന

MOHANLAL.jpg
വെബ് ഡെസ്ക്

Published on Oct 07, 2025, 04:53 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് കരസേന. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ന്യൂഡൽഹിയിൽ വച്ചാണ് മോഹൻലാലിനെ ആദരിച്ചത്.


കഴിഞ്ഞ 16 വർഷമായി താനും കരസേനയുടെ ഭാഗമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതൊരു വലിയ ബഹുമതിയാണ്. ടെറിട്ടോറിയൽ ആർമിയിലേക്ക് കൂടുതൽ യുവാക്കളെ ചേർക്കുന്നതിനെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച നടത്തി.


എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് സൈന്യത്തിനുവേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രയത്നിച്ച ശ്രമിക്കുന്നുണ്ട്.


ടിഎ ബറ്റാലിയനുകൾ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കും എന്നും ദ്വിവേദിയുമായി സംസാരിച്ചു. ഇതൊരു ചെറിയ ചർച്ചയായിരുന്നു. കൂടുതൽ വലിയ പദ്ധതികൾ വരാനിരിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home