സർവ്വം മായയിൽ അജു എത്തിയത് നിവിനിലൂടെ, ആ വേഷം ചെയ്യാൻ മറ്റൊരാളായിരുന്നു മനസ്സിൽ: അഖിൽ സത്യൻ

കൊച്ചി: തീയറ്ററിൽ നിറഞ്ഞോടുന്ന സർവ്വം മായയിലേക്ക് അജു വർഗീസിനെ സജസ്റ്റ് ചെയ്തത് നിവിൻ ആണെന്നും തന്റെ മനസിൽ ആ വേഷം ചെയ്യാൻ മറ്റൊരു നടൻ ആയിരുന്നുവെന്നും സംവിധായകൻ അഖിൽ സത്യൻ. അജു സെറ്റിൽ ഉണ്ടെങ്കിൽ ഹാപ്പിയാണെന്നും സീനുകൾ ഇംപ്രോവൈസ് ചെയ്യാൻ തോന്നുമെന്നും അത് രസമാണെന്നും നിവിൻ പറഞ്ഞതായി അഖിൽ പറഞ്ഞു.
ആദ്യം വേറെ ഒരു നടൻ ആയിരുന്നു എന്റെ മനസിൽ. ഞാൻ ഈ ലവ് ആക്ഷൻ ഡ്രാമ തുടങ്ങി സിനിമകളുടെ പാറ്റേൺ ബ്രേക്ക് ചെയ്യാം എന്നോർത്തിരുന്നു. പാച്ചുവിൽ ഫഹദും അൽത്താഫും ആയിട്ട് ഒരു പുതിയ കോംബോ ഉണ്ടായിരുന്നു. അജു ലുക്ക് ടെക്സ്റ്റ് ചെയ്യാൻ വന്നപ്പോൾ തന്നെ എനിക്ക് ആ ഒരു വൈബ് കിട്ടി - അഖിൽ സത്യൻ കൂട്ടിച്ചേർത്തു.
അതേസമയം ‘സർവം മായ’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഹോട്സ്റ്റാറിലൂടെ ജനുവരി മുപ്പതിന് സ്ട്രീമിങ്ങ് ആരംഭിക്കും.സിനിമയിൽ ഡെലുലു ആയി എത്തിയ റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ്ങ് തീയതി അനൗൺസ് ചെയ്തത്. അജു വർഗീസിന്റെ വോയ്സ് ഓവറിൽ ഉള്ള തന്ത വൈബ് സ്ക്രിപ്റ്റ് കൊള്ളില്ലെന്ന് പറഞ്ഞ് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവയ്ക്കുന്നത്.ആഗോള കളക്ഷനിൽ 131 കോടി കടന്നിരിക്കുകയാണ് സർവം മായ. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ഡെലുലുവായി എത്തിയ റിയ ഷിബുവിന്റെ പെർഫോമൻസിന് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.










0 comments