ad
Deshabhimani

'കേരള ക്രൈം ഫയൽസ്' ഇനി 'ചെന്നൈ'യിലേക്ക്; പുതിയ രൂപത്തിൽ

chennai crime files
വെബ് ഡെസ്ക്

Published on Sep 17, 2026, 10:41 AM | 1 min read

ചെന്നൈ: മലയാളത്തിലെ ഹിറ്റ് പരമ്പരയായ 'കേരള ക്രൈം ഫയൽസി'നു ശേഷം തമിഴിൽ പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ പരമ്പരയുമായി അണിയറ പ്രവർത്തകർ എത്തുന്നു. 'മങ്കി ബിസിനസ്' എന്ന ബാനറിൽ അഹമ്മദ് കബീർ തന്നെയാണ് 'ചെന്നൈ ക്രൈം ഫയൽസ്' എന്ന പുതിയ സീരീസ് നിർമിക്കുന്നത്.


കേരള ക്രൈം ഫയൽസിന്റെ ഒന്നും രണ്ടും സീസണുകൾ പുറത്തിറക്കിയ ജിയോ ഹോട്ട്സ്റ്റാർ തന്നെയാണ് 'ചെന്നൈ ക്രൈം ഫയൽസും' സ്ട്രീം ചെയ്യുക. ജിതിൻ സംവിധാനം ചെയ്യുന്ന ഈ പരമ്പരയുടെ തിരക്കഥ ഒരുക്കുന്നത് വിദ്യാസാഗർ എം ആണ്.

അഭിരാമി, കണ്ണാ രവി, ശരവണൻ, അദിതി ബാലൻ, അനഘ രവി, അനാർക്കലി നാസർ എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അജയ് എബ്രഹാം ജോർജ് ഛായാഗ്രഹണവും, കേരള ക്രൈം ഫയൽസിന്റെ ആദ്യ രണ്ട് സീസണുകളും എഡിറ്റ് ചെയ്ത ദേശീയ പുരസ്കാര ജേതാവായ മഹേഷ് ഭുവനേന്ദ് ഇതിന്റെ എഡിറ്റിങ്ങും നിർവഹിക്കുന്നത്.


ബാഹുൽ രമേശ് തിരക്കഥ രചിച്ച് അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന 'കേരള ക്രൈം ഫയൽസ് സീസൺ 3'യുടെ അനൗൺസ്മെന്റിനായി കാത്തിരുന്ന പ്രേക്ഷകർക്കിടയിലേക്കാണ് അപ്രതീക്ഷിതമായി 'ചെന്നൈ ക്രൈം ഫയൽസ്' സംബന്ധിച്ച വിവരങ്ങളെത്തിയത്. കേരളത്തിൽ ഒടിടി വിപ്ലവം സൃഷ്ടിച്ച പരമ്പരയായിരുന്നു കേരള ക്രൈം ഫയൽസ്.


അജു വർഗീസും ലാലും പ്രധാന വേഷങ്ങളിലെത്തിയ കേരള ക്രൈം ഫയൽസിന്റെ ആദ്യ സീസൺ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. അതേസമയം, അർജുൻ രാധാകൃഷ്ണൻ നായകനായ രണ്ടാം സീസൺ, വൈകാരികമായ തലങ്ങൾ കൂടി ഉൾപ്പെടുത്തി കഥയിലെ ദുരൂഹത വർദ്ധിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home