ad
Deshabhimani

32 വർഷങ്ങൾക്ക് ശേഷം, ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; ചിത്രീകരണത്തിന് തുടക്കം

padayatra
വെബ് ഡെസ്ക്

Published on Jan 23, 2026, 12:45 PM | 1 min read

കൊച്ചി: 32 വർഷങ്ങൾക്കിപ്പുറം അടൂർ ​ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'പദയാത്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.





മതിലുകൾ, അനന്തരം, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ സിനിമയുമാണ്. കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു. മുഖ്യ സംവിധാന സഹായി: മീര സാഹിബ്, ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, കലാ സംവിധാനം: ഷാജി നടുവിൽ, സംഗീതം: മുജീബ് മജീദ്.


1987ൽ പുറത്തിറങ്ങിയ 'അനന്തര'മാണ് ഇരുവരും ഒരുമിച്ച ആദ്യ ചിത്രം. സൈക്കോളജിക്കൽ ഡ്രാമ വിഭാ​ഗത്തിലിറങ്ങിയ ചിത്രത്തിന്റെ രചന, സംവിധാനം നിർമാണം എന്നിവ നിർവഹിച്ചത് അടൂർ ​ഗോപാലകൃഷ്ണൻ തന്നെയായിരുന്നു. പിന്നീട് ബഷീറിന്റെ 'മതിലുകൾ' എന്ന നോവൽ അതേ പേരിൽ സിനിമയായപ്പോൾ നായകനായി കരുതി വച്ചതും മമ്മൂട്ടിയെ തന്നെ. 1994ൽ റിലീസായ വിധേയനാണ് അവസാനമായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച ചിത്രം. ‘മതിലുകളിലെ’ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാ‍ർഡും ലഭിച്ചിരുന്നു. വിധേയനിലെ ‘ഭാസ്കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home