ad
Deshabhimani

എമ്മിയിൽ തിളങ്ങി അഡോളസെൻസിലെ 15 കാരൻ

emmy 25
വെബ് ഡെസ്ക്

Published on Sep 15, 2025, 11:07 AM | 2 min read

മ്മി അവാർഡ്സിൽ തിളങ്ങി അഡോളസെൻസിലെ 15 കാരൻ. സഹനടനുള്ള പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ താരമായി ഓവൻ കൂപ്പർ മാറി. ലിമിറ്റഡ് ആന്തോളജി സീരിസിൽ ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന താരങ്ങളെ പിന്തള്ളിയാണ് കൂപ്പറിന്റെ ചരിത്ര നേട്ടം. ഓവന്റെ അഭിനയ ലോകത്തേക്കുള്ള ആദ്യ ചുവട് കൂടിയാണ് ‘അഡോളസെൻസ്’.

 

77ാമത് എമ്മി അവാർഡ്സിൽ കോമഡി സീരിസ് "ദ് സ്റ്റുഡിയോ" 13 പുരസ്കാരങ്ങൾ വാരിക്കൂട്ടി. സെത്ത് റോഗെൻ ഒരുക്കിയ സ്റ്റുഡിയോ ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്.


സെവറൻസിലെ പ്രകടനത്തിന് ബ്രിട്ട് ലോവറിന് (Britt Lower) മികച്ച പ്രധാന നടിക്കുള്ള (ഡ്രാമ സീരീസ്) പുരസ്കാരം ലഭിച്ചു. ദ് സ്റ്റുഡിയോയിലെയും (The Stuido) ഹാക്ക്സിലെയും (Hacks) പ്രകടനങ്ങൾക്ക് യഥാക്രമം സെത്ത് റോഗനെ (Seth Rogen) മികച്ച പ്രധാന നടനായും ജീൻ സ്മാർട്ടിനെ (Jean Smart) മികച്ച പ്രധാന നടിയായും (കോമഡി സീരീസ്) പുരസ്കാരം നേടി. 


സൈക്കളോജിക്കൽ ക്രൈം ഡ്രാമ സീരിസ് ‘അഡോളസെൻസ്’. ലിമിറ്റഡ് സീരിസിലെ മികച്ച നടൻ ഉൾപ്പടെ അഞ്ച് പ്രധാന പുരസ്കാരങ്ങളാണ് നേടിയത്. 2019-ൽ 'വെൻ ദെയ് സീ അസ്' എന്ന പരമ്പരയിലെ പ്രകടനത്തിന് 21-ാം വയസ്സിൽ പുരസ്കാരം നേടിയ ജാറെൽ ജെറോം ആയിരുന്നു ലിമിറ്റഡ് സീരീസിലെ ഏറ്റവും പ്രായം കുറഞ്ഞ സഹനടൻ. ആ ചരിത്രമാണ് ഓവൻ കൂപ്പർ മറികടന്നത്.


മികച്ച നാടക പരമ്പരയ്ക്കുള്ള പുരസ്‌കാരം സെവറൻസിനെ പിന്തള്ളി ദി പിറ്റ് സ്വന്തമാക്കിയപ്പോൾ നോഹ വൈൽ ഒരു നാടക പരമ്പരയിലെ നായക നടനുള്ള തന്റെ ആദ്യ എമ്മി നേടി. മെഡിക്കൽ പ്രൊസീജറൽ നാടക പരമ്പരയാണ് ദി പിറ്റ്.


∙മികച്ച നടൻ (ഡ്രാമ സീരിസ്)

നോവ വൈൽ (ദ് പിറ്റ്)

∙മികച്ച നടൻ (ലിമിറ്റഡ് സീരിസ്)

സ്റ്റീഫൻ ഗ്രഹാം (അഡോളസെൻസ്)

∙മികച്ച നടി (ലിമിറ്റഡ് സീരിസ്)

ക്രിസ്റ്റ്യൻ മിലിയോട്ടി (ദ് പെൻഗ്വിൻ)

∙മികച്ച സഹനടൻ (ഡ്രാമ സീരിസ്)

ട്രാമെൽ ടിൽമാൻ (സെവെറൻസ്)

∙മികച്ച സഹനടി (ഡ്രാമ സീരിസ്)

കാതറിൻ ലാനാസ (ദ് പിറ്റ്)‌‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home