മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ചിത്രം 'പദയാത്ര': ട്രെയിലർ സെപ്റ്റംബർ 12ന്

കൊച്ചി : മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പദയാത്ര'യുടെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്തംബർ 12ന് രാത്രി 8:55ന് പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
'കാലത്തിൽ കൊത്തിവെച്ച ഒരു യാത്ര, പുറത്തുവരാൻ കാത്തിരിക്കുന്ന ഒരു കഥ എന്ന കുറിപ്പോടെയാണ് ട്രെയിലർ റിലീസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സോഷ്യോ പൊളിറ്റിക്കൽ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പദയാത്ര. 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അടൂര്‍ ഗോപാലകൃഷ്‌ണനും-മമ്മൂട്ടിയും ഒരുമിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലാണ് മമ്മൂട്ടിയും അടൂരും ഒന്നിച്ചത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. തിരക്കഥ സംഭാഷണം അടൂരും കെവി മോഹന്‍കുമാര്‍ ഐഎ എസു ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. മീര സാഹിബ് ആണ് മുഖ്യ സംവിധാന സഹായി. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാല്‍. എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍, കലാ സംവിധാനം ഷാജി നടുവില്‍ സംഗീതം മുജീബ് മജീദ്.
നിര്‍മാണ മേല്‍നോട്ടം സുനില്‍ സിംഗ്, നിര്‍മ്മാണ നിയന്ത്രണം ബിനു മണമ്പൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം എസ് ബി സതീശന്‍, ശബ്ദ മിശ്രണം കിഷന്‍ മോഹന്‍ (സപ്താ റെക്കോര്‍ഡ്സ്), സ്റ്റില്‍സ് നവീന്‍ മുരളി, പരസ്യ പ്രചാരണം വിഷ്‌ണു സുഗതന്‍, പരസ്യകല ആഷിഫ് സലിം. എറണാകുളം അമ്പലമുകൾ ഡിവിഷന്‍, പൂയംകുട്ടി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍.










0 comments