നടി അഭിനയ വിവാഹിതയായി

ഹൈദരാബാദ് : പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അഭിനയ വിവാഹിതയായി. വെഗേശന കാർത്തിക് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. വിവാഹച്ചിത്രങ്ങൾ അഭിനയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇന്നലെയായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
അഭിനയയുടെ ദീർഘകാല സുഹൃത്താണ് കാർത്തിക്. നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഭിനയ വിവിധ ഭാഷകളിലായി 58ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ, ഏഴാം അറിവ്, ഇശൻ, എസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, വീരം, വൺ ബൈ ടൂ, ദ റിപ്പോർട്ടർ, മാർക്ക് ആന്റണി എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്.









0 comments