78-ാമത് എമ്മി പുരസ്കാര പ്രഖ്യാപനം; ചരിത്രനേട്ടവുമായി മാത്യു റിസ്, മികച്ച നടനുള്ള രണ്ട് പുരസ്കാരം

ലോസ് ഏഞ്ചലസ് : അമേരിക്കൻ ടെലിവിഷൻ രംഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസിലെ പീക്കോക്ക് തിയേറ്ററിൽ വെച്ചാണ് 78-ാമത് എമ്മി പുരസ്കാര പ്രഖ്യാപനം.
എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടൻ മാത്യു റിസ്. മികച്ച നടനുള്ള രണ്ട് പുരസ്കാരങ്ങൾ നേടിയാണ് മാത്യു റിസ് ചരിത്രം കുറിച്ചിരിക്കുന്നത്. ആപ്പിൾ ടിവിയുടെ ഹൊറർ-കോമഡി പരമ്പര 'വിഡോസ് ബേ', സൈക്കോളജിക്കൽ ത്രില്ലർ ദ ബെസ്റ്റ് ഇൻ മി എന്നിവയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഒരേ സീസണിൽ തന്നെ രണ്ട് ലീഡിംഗ് ആക്ടർ എമ്മി പുരസ്കാരം നേടുന്ന ആദ്യ നടനായി മാത്യു റിസ്.
പുരസ്കാരം തന്റെ സ്വന്തം നാടായ വെയിൽസിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം മാത്യു റിസ് പറഞ്ഞു. ഇത് അവിശ്വസനീയമാണെന്നും ചെറിയൊരു രാജ്യമാണെങ്കിൽ ഞങ്ങൾ കരുത്തുളളവരാണെന്നും മാത്യു പറഞ്ഞു. വെൽഷ് ഭാഷയിൽ നന്ദിയറിയിക്കുകയും ചെയ്തു.
പതിനാല് പുരസ്കാരങ്ങളുമായി 'വിഡോസ് ബേ'യാണ് എമ്മി നേട്ടത്തിൽ മുന്നിട്ട് നിൽക്കുന്നത്. എച്ച്ബിഒയുടെ ഡ്രാമ സീരീസ് 'ദ പിറ്റ്' 11 അവാർഡുകളും എച്ച്ബിഒയുടെ തന്നെ ലിമിറ്റഡ് സീരീസ് 'ഡി.ടി.എഫ്. സെന്റ് ലൂയിസ്' ഏഴ് പുരസ്കാരങ്ങളും സ്വന്തമാക്കി.










0 comments