തെന്നിന്ത്യയിൽ താരറാണിയാകാൻ മമിത; തമിഴിൽ നായികയായി ഒരുങ്ങുന്നത് നിരവധി സിനിമകൾ

തെന്നിന്ത്യൻ താരറാണിയാകാനൊരുങ്ങി മലയാളികളുടെ സ്വന്തം മമിത ബൈജു. തമിഴിൽ മമിതയുടേതായി വമ്പൻ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥൻ നായകനായെത്തിയ 'ഡ്യൂഡ്' എന്ന സിനിമയാണ് മമിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. അസാധ്യമായ അഭിയനമുഹൂർത്തങ്ങളാണ് മമിത പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നതെന്നാണ് അഭിപ്രായം.
സൂപ്പർശരണ്യയും പ്രേമലുവും ഉൾപ്പെടെയുള്ള ഒട്ടേറെ സിനിമകളിൽ മമിതയുടെ വേഷപ്പകർച്ചകൾ പ്രേക്ഷകർ കണ്ടിരുന്നു. അതിൽ നിന്നൊക്കെ വിഭിന്നമായ വേഷമാണ് ഡ്യൂഡിലേത്. ഏറെ പക്വമായി തനിക്ക് ലഭിച്ച വേഷം മമിത കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. 'ഡ്യൂഡ്' സിനിമയ്ക്ക് പിന്നാലെ ജനനായകൻ, സൂര്യ 46, ഡി 54... തുടങ്ങിയ സിനിമകളിലും അഭിനയിക്കാനൊരുങ്ങുകയാണ് മമിത.
ലവ് ടുഡേ, ഡ്രാഗൺ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻറെ ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് ആണ്. സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധേയമായിരുന്നു. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഇ ഫോർ എൻറർടെയ്ൻമെൻറ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.











0 comments