കാർത്തിക് യോഗി ചിത്രം "ബ്രോ കോഡ്" പ്രോമോ വീഡിയോ പുറത്ത്
ചെന്നൈ: രവി മോഹൻ, എസ് ജെ സൂര്യ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന തമിഴ് ചിത്രം 'ബ്രോ കോഡി'ലെ സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്. സംവിധായകൻ കാർത്തിക് യോഗി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് രവി മോഹൻ സ്റ്റുഡിയോയുടെ ബാനറിൽ രവി മോഹൻ തന്നെയാണ്. തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ രവി നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് "ബ്രോ കോഡ്".
ഉപേന്ദ്ര, ഗൗരി പ്രിയ, ശ്രദ്ധ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രവി മോഹൻ, എസ് ജെ സൂര്യ, അർജുൻ അശോകൻ എന്നിവരുടെ കഥാപാത്രങ്ങളെയും ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് "സ്പീക്ക് ഈസി" എന്ന ടൈറ്റിലോടെ പുറത്ത് വിട്ടിരിക്കുന്നത്.
ഡിക്കിലൂന, വടക്കുപട്ടി രാമസാമി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കാർത്തിക് യോഗിയുടെ മൂന്നാം ചിത്രമാണ് "ബ്രോ കോഡ്". ആക്ഷൻ കോമഡി ചിത്രമായി ഒരുക്കുന്ന 'ബ്രോ കോഡ്' രവി മോഹനുമൊത്തുള്ള എസ് ജെ സൂര്യയുടെ ആദ്യത്തെ ചിത്രം കൂടിയാണ്. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഛായാഗ്രഹണം: കലൈ സെൽവൻ ശിവാജി, സംഗീതം: ഹർഷവർദ്ധൻ രാമേശ്വർ, എഡിറ്റർ: പ്രദീപ് ഇ രാഘവ്, കലാസംവിധാനം: എ രാജേഷ്, സംഘട്ടനം: മഹേഷ് മാത്യു , അഡീഷണൽ തിരക്കഥ: വിഘ്നേഷ് ബാബു, വിഘ്നേഷ് വേണുഗോപാൽ, ഷിയാം ജാക്ക്, ബാലചന്ദ്രൻ ജി, കോസ്റ്റ്യൂം ഡിസൈനർ: പ്രവീൺ രാജ, സൌണ്ട് ഡിസൈൻ: കെ ഡി കെ ശങ്കർ & ഹരീഷ് (ടോൺക്രാഫ്റ്റ്), ശബ്ദലേഖനം: ഹരീഷ്, കളറിസ്റ്റ്: പ്രശാന്ത് സോമശേഖർ, മേക്കപ്പ്: വിരേന്ദ്ര ആർ നർവേക്കർ, പി പി നാഗരാജ്, കോസ്റ്റ്യൂമർ: മൊഡേപ്പള്ളി രമണ, വിഎഫ്എക്സ്: ഡിടിഎം-ലവൻ & കുശൻ, അസിസ്റ്റന്റ് എഡിറ്റർ: അഭിഷേക്, സ്റ്റിൽ ഫോട്ടോഗ്രാഫി: ജയ്കുമാർ വൈരാവൻ, പിആർഒ: ശബരി.








0 comments