ad
Deshabhimani

പരീക്ഷാപ്പേടി വേണ്ട ; കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ‘ഓര്‍മകളുണ്ടായിരിക്കണം’; ഇന്നു മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2020, 11:03 PM | 0 min read

തിരുവനന്തപുരം
ഇനി നടക്കാനുളള എസ്എസ്എൽസി, പ്ലസ‍്ടു പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ‘ഓർമകളുണ്ടായിരിക്കണം’ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും.

വിദ്യാർഥികൾ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികൾ, കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓർമിക്കേണ്ട കാര്യങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവ ഉൾപ്പെടുത്തി  ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ് പരിപാടി.

എസ്എസ്എൽസി മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ 22 മുതൽ 24 വരെ ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെയും പ്ലസ്‍ടു ബയോളജി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ് വിഷയങ്ങൾ  22 മുതൽ 25 വരെ വൈകിട്ട്‌ മൂന്ന്‌ മുതൽ നാല്‌ വരെയും സംപ്രേഷണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home