ad
Deshabhimani

നാടിനെ 
പകർച്ചവ്യാധികളിലേക്ക്‌ 
തള്ളിവിടരുത്‌

editorial.
വെബ് ഡെസ്ക്

Published on Jun 01, 2026, 01:50 AM | 2 min read

​മഴക്കാലം ആരംഭിക്കുംമുമ്പ്‌ നടത്തേണ്ട ചില ഒരുക്കങ്ങളുണ്ട്‌. വീടുകളിലാണെങ്കിൽ മഴയ്‌ക്കുമുമ്പുള്ള ഒരുക്കം വീട്ടുകാർ പൂർത്തിയാക്കിയിരിക്കും. സർക്കാരിന്‌ അതിലും വലിയ ഉത്തരവാദിത്വമുണ്ട്‌. ജനങ്ങളിലേക്കും അവർ ആശ്രയിക്കുന്ന സ്ഥാപനങ്ങളും റോഡുകളും പാലങ്ങളും സ്‌കൂളുകളും ആശുപത്ര-ികളും എന്നുതുടങ്ങി എല്ലായിടത്തും സർക്കാരിന്റെ കണ്ണെത്തണം. എന്നാൽ, ഇത്തവണ എല്ലാം താളംതെറ്റി എന്നത്‌ രാഷ്‌ട്രീയ ആരോപണമല്ല, വസ്‌തുതയാണ്‌. ​കഴിഞ്ഞ ശനിയാഴ്‌ച തലസ്ഥാനത്ത്‌ അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശരാശരി 46.6 മില്ലിമീറ്റർവരെയാണ്‌ ആദ്യ മണിക്കൂറിൽത്തന്നെ പെയ്‌തത്‌. മഴ തുടങ്ങിയപ്പോഴേ തലസ്ഥാന നഗരം വെള്ളക്കെട്ടിലായി. പ്രത്യേകിച്ച്‌ തമ്പാനൂർ, കിഴക്കേകോട്ട, പഴവങ്ങാടി തുടങ്ങിയ മേഖലകളിൽ. ചെറിയ വാഹനങ്ങൾക്ക്‌ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി. എല്ലായിടത്തും ഗതാഗതക്കുരുക്ക്‌ രൂപപ്പെട്ടു.

ഓടകളിൽനിന്നും മാൻഹോളുകളിൽനിന്നും സീവേജ്‌ ടാങ്കുകളിൽനിന്നും കക്കൂസ്‌ മാലിന്യം ഉൾപ്പെടെ റോഡിൽ നിറഞ്ഞു. ഒന്നര മണിക്കൂറിലേറെ നിർത്താതെ പെയ്‌ത മഴ അവസാനിച്ചപ്പോൾ, വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നേടിയ തിരുവനന്തപുരം വൃത്തികേടിന്റെ നഗരമായി മാറിയിരുന്നു. മഴയൊന്ന്‌ പെയ്‌താൽ, എവിടെങ്കിലും ചെറിയ വെള്ളക്കെട്ടുണ്ടായാൽ കോർപറേഷൻ ഭരണസമിതിയെ കുറ്റപ്പെടുത്തിയിരുന്ന ബിജെപിയാണ്‌ ഇപ്പോൾ നഗരം ഭരിക്കുന്നത്‌. ‘മാറാത്തത്‌ മാറു’മെന്ന്‌ പറഞ്ഞ്‌ ബിജെപി അധികാരത്തിലെത്തിയപ്പോൾ ‘നാറാത്ത നഗരം’ നാറ്റിച്ചു. സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്‌. നഗരത്തിൽനിന്ന് രണ്ട്‌ മന്ത്രിമാരുണ്ടായിട്ടും അവരെന്ത്‌ ചെയ്‌തെന്ന ചോദ്യമുയരണം. ​കാലവർഷം മെയ്‌ 26ന്‌ എത്തുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്‌. എന്നാൽ പ്രീ മൺസൂൺ കുറച്ചുദിവസംകൂടി നീളുമെന്നും ജൂൺ ഒന്നോടെ കാലവർഷമെത്തുമെന്നുമുള്ള അറിയിപ്പ്‌ പിന്നീടെത്തി. സാധാരണനിലയിൽ വളരെ നേരത്തേതന്നെ തദ്ദേശസ്ഥാപനങ്ങളെ ജാഗരൂകരാക്കാനും മഴക്കാലപൂർവ ശുചീകരണം വിജയിപ്പിക്കാനുമുള്ള കലണ്ടർ രൂപപ്പെടുത്താനും സർക്കാർ നേരിട്ട്‌ യോഗങ്ങൾ വിളിച്ചുചേർക്കും. ശനിയാഴ്‌ച തലസ്ഥാനത്ത്‌ ഇടിവെട്ടി മഴ പെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ പ്രവർത്തനം അവലോകനംചെയ്യാനുള്ള യോഗം. മഴക്കാലത്തിനുമുമ്പ്‌ ശുചീകരണം സമഗ്രമാക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തോടെയാണ്‌ യോഗം അവസാനിച്ചത്‌.

മാർച്ച്‌ 26ന്‌ എൽഡിഎഫ്‌ സർക്കാർ മഴക്കാലപൂർവ ശുചീകരണത്തിനുള്ള മാർഗരേഖയും സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ​തെരഞ്ഞെടുപ്പായതോടെ ഉദ്യോഗസ്ഥരും തിരക്കിലായി. തദ്ദേശഭരണ സമിതികൾ താൽപ്പര്യമെടുത്തിടങ്ങളിൽ ശുചീകരണം നടന്നിട്ടുണ്ട്‌. എന്നാൽ കൊച്ചി, തിരുവനന്തപുരം, കൊല്ലം, തൃശൂർപോലുള്ള വൻ നഗരങ്ങളിൽ സ്ഥിതി അത്ര സുഖമുള്ളതല്ല. അതിന്റെ ഉദാഹരണമായിരുന്നു ശനിയാഴ്‌ചത്തെ തിരുവനന്തപുരം കാഴ്‌ചകൾ. മെയ്‌ നാലിന്‌ തെരഞ്ഞെമഴക്കാലം ആരംഭിക്കുംമുമ്പ്‌ നടത്തേണ്ട ചില ഒരുക്കങ്ങളുണ്ട്‌. വീടുകളിലാണെങ്കിൽ മഴയ്‌ക്കുമുമ്പുള്ള ഒരുക്കം വീട്ടുകാർ പൂർത്തിയാക്കിയിരിക്കും. സർക്കാരിന്‌ അതിലും വലിയ ഉത്തരവാദിത്വമുണ്ട്‌. ടുപ്പുഫലം വന്നെങ്കിലും കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിൽ പുതിയൊരു സർക്കാരുണ്ടായത്‌ 14 ദിവസം കഴിഞ്ഞാണ്‌. മന്ത്രിമാരുണ്ടായിട്ടും വകുപ്പ്‌ വിഭജനത്തിലെ തർക്കംകാരണം പിന്നെയും രണ്ടുദിവസം കഴിഞ്ഞു. സർക്കാർ വരുംമുമ്പുതന്നെ കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനകളുടെ ഇടപെടലിൽ ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുകയായിരുന്നു. അതോടെ മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കേണ്ട ഉദ്യോഗസ്ഥവൃന്ദം അരക്ഷിതാവസ്ഥയിലായി. ഇത്തവണത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇതോടെയാണ്‌ താളംതെറ്റിയത്‌. അധികാരത്തർക്കത്തിനിടയിൽ നാട്ടിൽ അടിയന്തരമായി ചെയ്യേണ്ടവ മറന്നു. ​കാലാവസ്ഥാ വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രവചനമനുസരിച്ച്‌ ജൂൺ ഒന്നിനും നാലിനുമിടയിൽ കാലവർഷമെത്തും. ഇനിയെപ്പോഴാണ്‌ ശുചീകരണം സാധ്യമാകുക. ശുചീകരണം സമ്പൂർണമായില്ലെങ്കിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുകയാകും ഫലം. രോഗങ്ങൾ പടർന്നുപിടിച്ചാൽ തടഞ്ഞുനിർത്തുക പ്രയാസമാകും. അതിനാലാണ്‌ മുന്നൊരുക്കത്തിലൂടെ അവയെ തടയാൻ ശ്രമിക്കുന്നത്‌. ഇവിടെയാണ്‌ സർക്കാർ നിസ്സംഗത പുലർത്തിയത്‌. ഇപ്പോൾത്തന്നെ പകർച്ചപ്പനി വ്യാപകമാണ്‌. ഡെങ്കിയും പലയിടത്തും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. മരുന്നുക്ഷാമമുണ്ടെന്നും വാർത്തകളുണ്ട്‌. അലംഭാവം വെടിഞ്ഞ്‌ സർക്കാർ ഉണരണം. ജാഗ്രതയോടെ വിഷയത്തെ കാണാൻ ജനങ്ങളോടും അഭ്യർഥിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home