Deshabhimani

കേരളത്തിലെ ആദ്യത്തെ ബട്ടർ ഉൽപ്പാദന യൂണിറ്റ്‌

പിണറായിയിൽ ആധുനിക ഡയറി പ്ലാന്റ് തുറന്നു

വെണ്ടുട്ടായിയിൽ നിർമിച്ച പിണറായി മിൽക്ക് ഡയറി പ്ലാന്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. 
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമീപം

വെണ്ടുട്ടായിയിൽ നിർമിച്ച പിണറായി മിൽക്ക് ഡയറി പ്ലാന്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. 
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമീപം

വെബ് ഡെസ്ക്

Published on Oct 31, 2026, 01:30 AM | 1 min read

പിണറായി

പിണറായി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെണ്ടുട്ടായിയിൽ നിർമിച്ച പിണറായി മിൽക്ക് ഡയറി പ്ലാന്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അധ്യക്ഷനായി. ​ക്ഷീരമേഖലയിൽ പുതിയ ഉൽപ്പാദന സാധ്യതകൾ തുറക്കുന്നതാണ് പ്ലാന്റിന്റെ പ്രധാന സവിശേഷത. പ്രാഥമിക ക്ഷീരസഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന പനീർ പ്ലാന്റും കേരളത്തിലെ ആദ്യത്തെ ബട്ടർ ഉൽപ്പാദന യൂണിറ്റും ഇവിടെയുണ്ട്. പ്രതിദിനം ആയിരം കിലോ പനീർ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയത്. മണിക്കൂറിൽ 3000 ലിറ്റർ പാൽ സംസ്കരിക്കാനും കഴിയും. ​1973ൽ പത്ത് ലിറ്റർ പാൽ സംഭരിച്ചുകൊണ്ടാണ് സംഘത്തിന്റെ പ്രവർത്തനം തുടങ്ങിയത്. 1670 അംഗങ്ങളുള്ള സഹകരണ പ്രസ്ഥാനമായി വളർന്നു. പ്രതിദിനം 1500 ലിറ്റർ പാൽ വിതരണം ചെയ്യുന്നുണ്ട്. ക്ഷീരകർഷകർക്ക് ജില്ലയിൽ ഏറ്റവും ഉയർന്ന വില നൽകുന്ന സംഘമെന്ന പ്രത്യേകതയുമുണ്ട്. വെണ്ടുട്ടായിയിൽ 80 സെന്റ് സ്ഥലത്ത് പത്ത് കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിച്ചത്. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് ലാബ് ഉദ്ഘാടനവും തിരുവനന്തപുരം എൻ സി ഡി സി റീജണൽ ഡയറക്ടർ സുരേന്ദ്ര കുമാർ സുമൻ ഇ ടി പി പ്ലാന്റ് ഉദ്ഘാടനവും നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രഭാകരൻ, പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഷെർളി എന്നിവർ ക്ഷീര കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ അനുശ്രീ, പി വി രത്നാകരൻ, പി ജസിന, കെ ശശിധരൻ, വി എ നാരായണൻ, സി എൻ ചന്ദ്രൻ, എൻ പി താഹിർ, പി അഭിനേഷ്, പി കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ സി വി സുമജൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ വി കെ ബിനേഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home