Deshabhimani

എൻഎച്ച് 66 നിർമാണം

പെരുമ്പടന്നയിലെ എൻട്രിയും എക്സിറ്റും അടച്ചുകെട്ടാനുള്ള നീക്കം തടഞ്ഞു

NH 66

പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നാട്ടുകാർ തടഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Nov 01, 2026, 03:13 AM | 1 min read

പറവൂർ


പറവൂർ നഗരസഭയിലെ പെരുമ്പടന്നയിൽ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി നിലവിലുള്ള എൻട്രിയും എക്സിറ്റും അടച്ചുകെട്ടാനുള്ള നീക്കം തടഞ്ഞ്‌ നാട്ടുകാരും ജനകീയ വികസന സംരക്ഷണ സമിതിയും. നഗരസഭാ പ്രദേശത്ത് പ്രധാന റോഡിന് കുറുകെ മേൽപ്പാത നിർമിക്കുമ്പോൾ ഇരുവശങ്ങളിലും ആവശ്യമായ എൻട്രിയും എക്സിറ്റും ഐആർസി മാനദണ്ഡങ്ങൾ പ്രകാരം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കരാറുകാരൻ ഇത് പരിഗണിക്കാതെ നിർമാണം തുടർന്നതാണ് പ്രശ്നത്തിന് കാരണമായത്.


പറവൂരിലേക്ക് എത്തേണ്ട യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ നിർണായകമാണ് പെരുമ്പടന്നയിലെ എൻട്രി എക്സിറ്റ് സംവിധാനം. ഇത് ഇല്ലാതാകുന്നത് പ്രദേശത്തെ ജനങ്ങൾക്കും യാത്രക്കാർക്കും വലിയ യാത്രാദുരിതം സൃഷ്ടിക്കും. നിർമാണം തടഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി. ഓറിയന്റൽ കമ്പനിയുടെ പ്രതിനിധികളുമായി കലക്ടറുടെ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയെ തുടർന്ന്‌ താൽക്കാലികമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിന്‌ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനാണ് ജനകീയ വികസന സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home