Deshabhimani

കെഎസ്ഇബി ജീവനക്കാർ വിജയദിനം ആഘോഷിച്ചു

kseb staff

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പറവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിജയദിനാഘോഷം അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ പൗർണ്ണമി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 03:08 AM | 1 min read

പറവൂർ


കെഎസ്ഇബി ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പറവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ വിജയദിനം ആഘോഷിച്ചു.


വിജയദിനാഘോഷം അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ കെ പൗർണമി ഉദ്ഘാടനം ചെയ്തു. ടി കെ ബാബു അധ്യക്ഷനായി. പി എസ് സുരാജ്, എൻ ആർ രജീഷ് എന്നിവർ സംസാരിച്ചു. പൊതുസ്ഥലംമാറ്റം ഉടൻ നടപ്പാക്കുക, അന്യായമായി സസ്പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കുക, സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ നടപ്പാക്കുക, കരാർജീവനക്കാരെ പിരിച്ചുവിടുന്നത് നിർത്തുക, ചെറുകിട കരാർബില്ലുകൾ തടഞ്ഞുവയ്ക്കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തിങ്കൾമുതൽ അനിശ്ചിതകാല പണിമുടക്ക് നിശ്ചയിച്ചിരുന്നു. ആവശ്യങ്ങൾ വൈദ്യുതിമന്ത്രിയും കെഎസ്ഇബി മാനേജ്മെന്റുമായുള്ള ചർച്ചയിൽ അംഗീകരിച്ചതോടെയാണ്‌ സമരം പിൻവലിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home