വിദ്യാർഥി വേട്ട പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാർച്ച്

കൂത്തുപറമ്പ് പൊലീസിന്റെ ഏകപക്ഷീയ വിദ്യാർഥിവേട്ട അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി ആദർശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി അഖില, സ്വാതി പ്രദീപ്, കെ കെ ഗിരീഷ്, സി വി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. നിർമലഗിരി കോളേജിന് മുന്നിലുണ്ടായ സംഘർഷത്തിന്റെ മറവിൽ പൊലീസ് ഏകപക്ഷീയ നടപടികളാണ് സ്വീകരിക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഗോഡ്വിൻ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിക്കാതെ എസ്എഫ്ഐ പ്രവർത്തകരെ മാത്രം ലക്ഷ്യമിടുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും കേസെടുത്തെങ്കിലും എസ്എഫ്ഐ നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇൗ സാഹചര്യത്തിലാണ് മാർച്ച് നടത്തിയത്.









0 comments