Deshabhimani

ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 
നാളെ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2026, 03:00 AM | 1 min read

തളിപ്പറമ്പ്‌ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ശനിയാഴ്‌ച തുടങ്ങും. നാല്‌ സ്‌കൂളുകളിലായി നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്‌ തളിപ്പറന്പ്‌ ഒരുങ്ങിയതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്‌ മേള. ശാസ്‌ത്രമേളയും ശാസ്ത്ര നാടകവും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലും ഗണിത ശാസ്ത്രമേള സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലും പ്രവൃത്തി പരിചയമേള സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹ്യശാസ്ത്ര- ഐടി മേള ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ്. ജില്ലയിലെ 15 വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ പങ്കെടുക്കും. ജില്ലയിലെ 410 വിദ്യാലയങ്ങളിൽനിന്നുള്ള 6000 വിദ്യാർഥികൾ പങ്കെടുക്കും. ശനി രാവിലെ 9.30ന് ശാസ്ത്ര നാടകം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറും. നവംബർ രണ്ടിന്‌ രാവിലെ 10.30ന്‌ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മേള ടി കെ ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ചൊവ്വാഴ്‌ച വൈകിട്ട്‌ 4.30ന്‌ സമാപന സമ്മേളനം നടക്കും. വിജയികൾക്ക്‌ ട്രോഫി വിതരണം ചെയ്യും. ശാസ്ത്രമേളയുടെ ഭാഗമായി വെള്ളിയാഴ്ച പകൽ മൂന്നിന്‌ വിളംബര ഘോഷയാത്ര. നാല് സ്കൂളുകളിലെ എസ്‌പിസി, ജെആർസി, എൻസിസി, സ്കൗട്ട് ഗൈഡ്സ്, എൻഎസ്എസ് വിദ്യാർഥികൾ പങ്കെടുക്കും. ശാസ്ത്രോത്സവം രജിസ്ട്രേഷൻ വെള്ളിയാഴ്ച പകൽ 2.30ന് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, മീഡിയ ചെയർമാൻ കെ മുഹമ്മദ്‌ ബഷീർ, തളിപ്പറന്പ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. ജയന്തി സുധാകരൻ, പി വി സുരേന്ദ്രൻ, കൺവീനർ ടി പി ഷഫീഖ്‌ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home