Deshabhimani

ഇതാ ‘പഞ്ചരത്ന’ത്തിലെ ചെമ്പട

സി എച്ച് കണാരൻ ദിനാചരണത്തിൽ 
ചുവപ്പ് വളന്റിയർമാരായി അണിനിരന്ന സഹോദരങ്ങൾ

സി എച്ച് കണാരൻ ദിനാചരണത്തിൽ 
ചുവപ്പ് വളന്റിയർമാരായി അണിനിരന്ന സഹോദരങ്ങൾ

വെബ് ഡെസ്ക്

Published on Oct 22, 2026, 02:00 AM | 1 min read

തലശേരി

ഒരേ ദിവസം ജനിച്ച കതിരൂരിലെ നാല്‌ സഹോദരങ്ങളും ചുവപ്പ്‌ വളന്റിയർമാരായി ചുവടുവച്ചതും ഒന്നിച്ച്‌. സി എച്ച് കണാരൻ ദിനാചരണത്തിൽ തലശേരി ട‍ൗണിലൂടെയാണ്‌ ഇ‍ൗ റെഡ്‌ വളന്റിയർമാർ മാർച്ച്‌ ചെയ്‌തത്‌. കതിരൂർ മലാൽ കുറ്റ്യേരിച്ചാലിലെ ‘പഞ്ചരത്നം' വീട്ടിൽ സി മധുവിന്റെയും കെ പ്രഭയുടെയും മക്കളായ നീനു, നയന, നിയ, നന്ദകൃഷ്ണ എന്നിവരാണ് കതിരൂർ ലോക്കലിനെ പ്രതിനിധീകരിച്ചാണ്‌ ചുവപ്പ് വളന്റിയർമാരായത്. നയന തലശേരി ടൗൺ ഗേൾസ് എച്ച്എസ്എസിലും നന്ദകൃഷ്ണ ചുണ്ടങ്ങാപ്പൊയിൽ ജിവിഎച്ച്എസ്എസിലും നീനു കതിരൂർ ജിവിഎച്ച്എസ്എസിലും നിയ തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിക്കുന്നത്. സി എച്ച് അനുസ്മരണ ചടങ്ങിൽ ചുവപ്പുസേനയുടെ കരുത്തുറ്റ കാൽവയ്‌പ്പുമായി ഈ സഹോദരങ്ങൾ ഒന്നിച്ചെത്തിയത് പ്രവർത്തകരിലും ആവേശമുയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home