നാടക് ജില്ലാ സമ്മേളനം സമാപിച്ചു
നാടകത്തിന് സ്വതന്ത്ര അക്കാദമി സ്ഥാപിക്കണം

പാനൂർ
കേരള സംഗീത നാടക അക്കാദമി എന്നതിൽനിന്ന് വിഭിന്നമായി സംസ്ഥാനം കേന്ദ്രീകരിച്ച് നാടകത്തിനായി മാത്രമായി സ്വതന്ത്ര അക്കാദമി സ്ഥാപിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പൊതു വിദ്യാഭ്യാസ പാഠ്യ പദ്ധതിയിൽ നാടകത്തെ കൂടി ഉൾപ്പെടുത്തണം കാലടി സർവകലാശാലയിലെ വിസിയുടെ നിലപാട് തിരുത്തണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ചൊക്ലി രാമവിലാസം ഓഡിറ്റോറിയം പി രഘുനാഥൻ നഗറിൽ പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രകാശൻ ചെങ്ങൽ പ്രവർത്തന റിപ്പോർട്ടും വി പി രാജൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവംഗം കോട്ടക്കൽ മുരളി, സംസ്ഥാന കമ്മിറ്റിയംഗം ശ്രീരാജ് നടുവത്ത്, ബാലകൃഷ്ണൻ പാപ്പിനിശേരി, രവി ഏഴോം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി ടി മോഹനൻ സ്വാഗതവും എൻ രഘുനാഥ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ടി ടി വേണുഗോപാൽ (പ്രസിഡന്റ്), സുരേഷ് പരിയാരം, എൻ രഘുനാഥ്, വി കെ ബാലാമണി, ശശികുമാർ പട്ടാന്നൂർ (വൈസ് പ്രസിഡന്റ്), പ്രകാശൻ ചെങ്ങൽ (സെക്രട്ടറി). മണി മുക്കം, ടി ടി മോഹനൻ, ബോബി സുരേഷ്, ഷാജി പടുവളം (ജോ. സെക്രട്ടറി), വി പി രാജൻ (ട്രഷറർ). സമാപന പൊതുസമ്മേളനം രാമവിലാസം സ്‌കൂൾ അങ്കണത്തിൽ കാരായി രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രകാശൻ ചെങ്ങൽ അധ്യക്ഷനായി. മാഹി നാടകപ്പുരയുടെ രാജശേഖരൻ ഓണംതുരുത്ത് സ്മാരക രണ്ടാമത് നാടക പുരസ്‌കാരം കാരായി രാജൻ നാടക പ്രവർത്തകൻ സവ്യസാചിക്ക് സമ്മാനിച്ചു. എം ഹരീന്ദ്രൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, ബോബി സുരേഷ്, മണി മുക്കം, രവി ഏഴോം, കെ പ്രസീത് കുമാർ എന്നിവർ സംസാരിച്ചു. ടി ടി കെ ശശി സ്വാഗതവും കെ എം ചന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments