Deshabhimani

മസ്റ്ററിങ്‌ നടത്തിയില്ല

21,045 പേർ ക്ഷേമപെൻഷന്‌ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ വി ശ്രുതി

Published on Nov 03, 2026, 02:00 AM | 1 min read

കണ്ണൂർ

ക്ഷേമ പെൻഷൻ മസ്റ്ററിങ്‌ അവസാനിച്ചപ്പോൾ ജില്ലയിൽ 21,045 പേർ പട്ടികയ്ക്ക് പുറത്ത്. തദ്ദേശവകുപ്പിന്റെ ക്ഷേമപെൻഷൻ മസ്റ്ററിങ്‌ ഡാഷ്ബോർഡിലാണ്‌ കണക്കുകൾ പ്രകാരമാണിത്‌. രജിസ്റ്റർചെയ്ത 4,07,843 പെൻഷൻ ഗുണഭോക്താക്കളിൽ 3,86,798 പേരാണ് ഇതുവരെ മസ്റ്ററിങ്‌ പൂർത്തിയാക്കിയത്. വാർധക്യ പെൻഷനിലാണ് കൂടുതൽ പേർ (14,681 പേർ) പുറത്തായത്‌. ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ്‌ നടത്താനുള്ളത്‌ കണ്ണൂർ കോർപറേഷനിലാണ്. 2,114 പേർ. പഞ്ചായത്തുകളിൽ ആലക്കോട്‌ (497 പേർ). വളപട്ടണം പഞ്ചായത്തിൽ 46 പേർ മാത്രമാണ് ഇനി മസ്റ്ററിങ് നടത്താനുള്ളത്‌. കോളയാട് (65), മലപ്പട്ടം (76), മുഴക്കുന്ന് (78) പഞ്ചായത്തുകളും മസ്റ്ററിങ്ങിൽ മുന്നിലാണ്‌. ​ ക്ഷേമനിധി പെൻഷനുകളിൽ സംസ്ഥാനത്ത്‌ 2.93 ലക്ഷത്തോളംപേർ പട്ടികയ്‌ക്കുപുറത്താണ്‌. 33 ക്ഷേമനിധികളിലായി 14,34,009 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 11,40,044 പേർ മസ്റ്ററിങ്‌ പൂർത്തിയാക്കി. സാങ്കേതിക തടസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും കാരണം 7,787 പേർക്ക് മസ്റ്ററിങ്‌ സാധിച്ചിട്ടില്ല. 2,93,965 പേരാണ് പുറത്തുള്ളത്‌. നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലാണ്‌ ഏറ്റവും കൂടുതൽ പേർ മസ്‌റ്ററിങ്‌ ചെയ്യാനുള്ളത്‌. 93,279 പേർ. കർഷകത്തൊഴിലാളി പെൻഷന്‌ 76,481 പേരും കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 20,446 പേരും തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 18,893 പേരും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 15,054 പേരും മസ്‌റ്ററിങ് ചെയ്‌തിട്ടില്ല. ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്‌ പോർട്ടലിൽ ലഭ്യമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home