Deshabhimani

അമ്മയ്ക്കും മകനും നാടിന്റെ യാത്രാമൊഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2026, 03:00 AM | 2 min read

മട്ടന്നൂർ ​വീട്ടിനുള്ളിൽ കൊല്ലപ്പെട്ട അമ്മയ്ക്കും മകനും നാട്​ കണ്ണീരിൽ കുതിർന്ന വിട നൽകി. മട്ടന്നൂർ ലയൺസ്​ ക്ലബ് ഹാൾ റോഡിൽ നന്ദനത്തിൽ മുൻ അധ്യാപിക സി ജ്യോതിക്കും മകൻ നവീൻകൃഷ്ണയ്ക്കുമാണ്​ നാട്​ വിട നൽകിയത്​. ചൊവ്വാഴ്​ച രാവിലെയാണ്​ വീടിന്റെ മുകളിലത്തെ നിലയിൽ ഇരുവരെയും വെട്ടേറ്റ്​ രക്തത്തിൽ കുളിച്ച്​ കിടക്കുന്നതായി കണ്ടെത്തിയത്​. തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബുധൻ രാവിലെയാണ്​ പോസ്റ്റ്​ മോർട്ടം നടത്തിയത്​. പൊതുദർശനത്തിനുവച്ച മൃതദേഹങ്ങൾ ഒരുനോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വൻ ജനാവലിയാണ്​ വീട്ടിൽ എത്തിയത്​. ജനത്തിരക്ക്​ നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടിവന്നു. ഇടവേലിക്കലിലെ തറവാട്ടിൽ സംസ്‌കരിച്ചു. വി കെ സനോജ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്​ അംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം സി വി ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി എം രതീഷ്​, സി സദാനന്ദൻ എംപി, ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്​, പി ടി മാത്യു, അബ്​ദുൽകരീം ചേലേരി എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.


മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയത് 
മകൻതന്നെ


മട്ടന്നൂർ ​മട്ടന്നൂർ ലയൺസ് ക്ലബ്ബിന് സമീപം നന്ദനത്തിലെ റിട്ട. അധ്യാപിക സി ജ്യോതിയെ വെട്ടിക്കൊലപ്പെടുത്തിയത്​ മകൻ തന്നെയെന്ന്​ പൊലീസ്‌. അതിനുശേഷം മകൻ നവീൻ കൃഷ്ണ സ്വയം കുത്തി ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും വീടിന്റെ മുകളിലത്തെ നിലയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. പുറത്തുനിന്നുള്ള ആർക്കും കൊലപാതകത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയുമായുണ്ടായ വാക്​ തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ്​ നിഗമനം. വിഷാദരോഗത്തിന് നവീൻ കൃഷ്ണ ചികിത്സ തേടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു​. ബുധനാഴ്ച മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തതിൽ ലഭിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം പൊലീസ്​ എത്തിച്ചേർന്ന നിഗമനം ശരിവയ്‌ക്കുന്നതാണ്​. അമ്മ ജ്യോതിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്​. ഇതാണ് മരണകാരണം. കൈകളിലും മുറിവുണ്ട്​. നവീന്റെ നെഞ്ചിലും കഴുത്തിലുമാണ്​ മുറിവുകൾ​. സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ എസിപി എം പി ആസാദ്, മട്ടന്നൂർ സിഐ എം വി ഷീജു, എസ്‌ഐ വി വി ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ്​ കേസ് അന്വേഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home