Deshabhimani

സ്വർണവിലയിൽ യു-ടേൺ; തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറ്റം

Gold Price
വെബ് ഡെസ്ക്

Published on Nov 14, 2026, 11:01 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്. ​ഗ്രാമിന് 25 രൂപയുടെ വർധനയാണ് ഉണ്ടായത്. 12,615 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. പവന് 200 രൂപയുടെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 1,00,920 രൂപയാണ്.


ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സ്വർണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർ ആശങ്കയിലാണ്. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.


അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു. നാലു ദിവസത്തിനിടെ പവന് ഏകദേശം 5,520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home